കേരളം
വോട്ടിനൊപ്പം പെന്‍ഷന്‍ ആരോപണം; കായംകുളത്തെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് കലക്ടര്‍ വിശദീകരണം തേടി
കായംകുളത്തെ വോട്ടിനൊപ്പം പെന്‍ഷന്‍ ആരോപണത്തിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് കലക്ടര്‍ വിശദീകരണം തേടി. തപാല്‍ വോട്ട് ചെയ്യിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കൊപ്പം സഹകരണ ബങ്ക് ജീവനക്കാരനെത്തില ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്തതാണ് വിവാദത്തിലായത് .
കായംകുളം 77ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ ആയ തോപ്പില്‍ കമലാക്ഷിയമ്മയെ ആണ് സ്വാധീനിക്കാന്‍ ശ്രമം നടന്നത്.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയ സമയത്ത് പെന്‍ഷനുമായി വന്ന സി.പി.എം പ്രവര്‍ത്തകന്‍ കൂടിയായ സഹകരണ ബാങ്ക് ജീവനക്കാരന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കുകയും വീണ്ടും അധികാരത്തില്‍ വന്നാല്‍ കൂടുതല്‍ പെന്‍ഷന്‍ നല്‍കുമെന്നും 80 കഴിഞ്ഞ അമ്മയോട് പറയുന്നതും വീഡിയോയില്‍ കാണാം.
ഇത് രണ്ടു മാസത്തെ പെന്‍ഷന്‍ ഉണ്ടെന്നും ഇനിയും കൂടുതല്‍ കിട്ടുമെന്നും ഇയാള്‍ പറയുന്നുണ്ട്.വോട്ടറെ സ്വാധീനിക്കാനുള്ള ശ്രമത്തെ അമ്മയുടെ മക്കള്‍ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ അത് വകവയ്ക്കാതെയാണ് അമ്മയെ സ്വാധീനിക്കുകയാണ് സി.പി.എം പ്രവര്‍ത്തകന്‍ എന്നായിരുന്നു ആരോപണം ഉയർന്നത്.