Connect with us

Kerala

വെള്ളായണി കാർഷിക കോളേജിൽ പെൺകുട്ടിയെ സഹപാഠി ക്രൂരമായി പൊള്ളലേല്‍പ്പിച്ചു

Published

on

വെള്ളായണി കാർഷിക കോളേജിൽ പെൺകുട്ടിയെ സഹപാഠി ക്രൂരമായി പൊള്ളലേല്‍പ്പിച്ചു. പൊള്ളലേറ്റത് ആന്ധ്രാ സ്വദേശിനിയായ പെൺകുട്ടിക്കാണ്. ആന്ധ്രാ സ്വദേശിനിയായ മറ്റൊരു പെൺകുട്ടിയാണ് പൊള്ളിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. രണ്ടുപേരും ഹോസ്റ്റലിൽ ഒരു മുറിയിലായിരുന്നു താമസം.

അതേസമയം, സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ നാലംഗ സമിതിയെ കോളേജ് അധികൃതർ നിയമിച്ചിട്ടുണ്ട്. സംഭവം തിരുവല്ലം പൊലീസിനെ വിളിച്ചറിയിച്ചത് കോളേജ് അധികൃതർ തന്നെയാണ്. ആക്രമണത്തിന് എന്താണ് കാരണമെന്ന് വ്യക്തമല്ല.

അവസാന വർഷ അ​ഗ്രികൾച്ചർ വിദ്യാർത്ഥികൾക്കിടയിലാണ് സംഭവമുണ്ടായത്. ആന്ധ്രസ്വദേശിനിയായ പെൺകുട്ടിയാണ് പൊള്ളലേൽപ്പിച്ചത്. ഈ പെൺകുട്ടി മറ്റൊരു പെൺകുട്ടിയുടെ സഹായത്താലാണ് ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. സംഭവം നടക്കുന്നത് 18ാംതിയ്യതി വ്യാഴാഴ്ച്ചയാണ്. പൊള്ളലേറ്റ പെൺകുട്ടി പരാതി നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് കോളേജ് അധികൃതർ ഇക്കാര്യം അറിഞ്ഞിരുന്നില്ല. പൊള്ളലേറ്റ ശേഷം കുട്ടി നാട്ടിലേക്ക് പോവുകയായിരുന്നു. പിന്നീട് ശരീരത്തിൽ ​ഗുരുതരമായി പൊള്ളലേറ്റതിനെ കുറിച്ച് ബന്ധുക്കൾ കോളേജിലെത്തി അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് കോളേജ് അധികൃതർ നാലം​ഗ സമിതിയെ നിയോ​ഗിച്ച് അന്വേഷണത്തിന് നേതൃത്വം നൽകി.

പെൺകുട്ടി പരാതി നൽകാൻ വിസമ്മതിച്ചെങ്കിലും അന്വേഷണം നീങ്ങുകയാണ്. സംഭവം പൊലീസ് സ്റ്റേഷനിൽ അറിയിച്ചിട്ടുണ്ട്. അതേസമയം, സംഭവത്തിൽ ദുരൂഹതകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരേ മുറിയിൽ കഴിഞ്ഞ രണ്ടുവർഷമായി താമസിച്ചു വരികയാണ് ഇരുവരും. പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുക്കുകയാണ്.

തേപ്പുപെട്ടി കൊണ്ട് പൊള്ളലേൽപ്പിച്ചതാകാമെന്ന് വിദ്യാർത്ഥികളും ഡീനും പറയുന്നത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്ന് ഡീൻ ഡോ. റോയ് സ്റ്റീഫൻ പറഞ്ഞു. ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. ജാതി വിവേചനവും, പുറത്തു നിന്നുള്ള ഇടപെടലും ആക്രമണത്തിന് പിന്നിലില്ലെന്നും ഡീൻ വ്യക്തമാക്കി. അതേസമയം, സംഭവത്തിൽ പ്രതികരണവുമായി കൃഷിമന്ത്രി പി പ്രസാദ് രം​ഗത്തെത്തി. അന്വേഷണം നടത്തി കർശന നടപടിയെടുക്കാൻ മന്ത്രി കോളജ് അധികൃതർക്ക് നിർദേശം നൽകി.

Advertisement