കേരളം
ഇഞ്ചോടിഞ്ച് പോരാട്ടം, കപ്പുയർത്തി കണ്ണൂർ; കലോത്സവ മാനുവൽ പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
അടുത്ത വർഷം മുതൽ കലോത്സവ മാനുവൽ പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പരിഷ്കരിച്ച മാനുവൽ അനുസരിച്ചായിരിക്കും അടുത്ത വർഷം മുതൽ കലോത്സവം നടക്കുക എന്നും വി ശിവൻകുട്ടി വ്യക്തമാക്കി. കൊല്ലം ജില്ലയിൽ വെച്ച് നടന്ന ഇക്കൊല്ലത്തെ സ്കൂൾ കലോത്സവത്തിൽ കിരീടം നേടിയത് കണ്ണൂരാണ്. രണ്ടാം സ്ഥാനത്ത് കോഴിക്കോട് ജില്ലയുമെത്തി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് കണ്ണൂർ കപ്പുയർത്തിയത്. 23 വർഷത്തിന് ശേഷമാണ് കണ്ണൂരിലേക്ക് കലോത്സവ കിരീടം എത്തുന്നതെന്നും ശ്രദ്ധേയം.
949 പോയിന്റാണ് കോഴിക്കോടിന് ലഭിച്ചത്. 938 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തും 925 പോയിന്റുമായി തൃശൂര്‍ നാലാം സ്ഥാനത്തുമാണ്. മലപ്പുറം, കൊല്ലം, എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, കാസര്‍ഗോഡ്, കോട്ടയം, വയനാട്, പത്തനംതിട്ട, ഇടുക്കി ജില്ലകളാണ് പിന്നില്‍.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ചലച്ചിത്രതാരം മമ്മൂട്ടി മുഖ്യാതിഥി ആകും. വൈകുന്നേരം 5 മണിയ്ക്കാണ് സാംസ്‌ക്കാരിക സമ്മേളനം. ട്വന്റിഫോറിന്റെ ചാമ്പ്യന്‍സ് ട്രോഫിയും കണ്ണൂരിന് സമ്മാനിക്കും.