കേരളം
ഛായാഗ്രഹകന് ബി കണ്ണന് അന്തരിച്ചു
സെന്നിന്ത്യന്‍ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഛായാഗ്രഹകന് ബി കണ്ണന്(69) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച്ചയായിരുന്നു അന്ത്യം. ഹൃദയസംബന്ധിയായ അസുഖങ്ങളെത്തുടര്‍ന്ന് വടപളനിയിലെ ആശുപത്രിയില്‍ വച്ച് ശസത്രകിയ നടത്തിയിരുന്നു. എന്നാല്‍ ചികത്സയോട് തൃപ്തികരമായി പ്രതികരിച്ചിരുന്നില്ല.
അമ്പതിലേറെ ചിത്രങ്ങളില്‍ ഛായാഗ്രഹകനായി പ്രവര്‍ത്തിച്ചിട്ടുളള കണ്ണന് സംവിധായകന് ഭാരതി രാജയ്ക്കൊപ്പം നാല്പതു സിനിമകളില്‍ ഛായാഗ്രഹകനായിരുന്നു. സംവിധായകന് ഭീം സിങ്ങിന്റെ മകനാണ്. എഡിറ്റര്‍ ബി ലെനിന് സഹോദരനാണ്. തമിഴ് തെലുങ്ക്, മലയാളം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇനിയവള് ഉറങ്ങട്ടെ, നിറം മാറുന്ന നിമിഷങ്ങള്‍, യാത്രാമൊഴി, വസുധ തുടങ്ങിയ മലയാള ചിത്രങ്ങള്‍ക്കു വേണ്ടിയും ക്യാമറ ചലിപ്പിച്ചിരുന്നു.