Connect with us

Kerala

ഇടുക്കിയിൽ വീണ്ടും ശൈശവ വിവാഹം; 17കാരിയെ 26കാരൻ കല്യാണം കഴിച്ചു

Published

on

ഇടുക്കിയിൽ വീണ്ടും ശൈശവ വിവാഹം. മൂന്നാറിൽ 17 വയസുകാരിയെ 26കാരൻ വിവാഹം കഴിച്ചു. പെൺകുട്ടി ഏഴുമാസം ഗ‌ർഭിണിയാണ്. 26കാരനെതിരെ പോക്‌സോ വകുപ്പ് പ്രകാരം ദേവികുളം പൊലീസ് കേസെടുത്തു. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയ്ക്കും ബന്ധുക്കൾക്കുമെതിരെയും വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തിരിക്കുകയാണ്.

2022 ജൂലായിലാണ് വിവാഹം നടന്നത്. കണ്ണൻദേവൻ കമ്പനി ചൊക്കനാട് എസ്റ്റേറ്റിൽ ഗ്രഹാംസ് ലാൻഡ് ഡിവിഷനിലെ താത്കാലിക തൊഴിലാളിയായ യുവാവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, പെൺകുട്ടി പ്രായപൂർത്തിയായതാണെന്ന് വിശ്വസിപ്പിച്ചാണ് കല്യാണം നടത്തിയതെന്നാണ് വിവരം.

പെൺകുട്ടി ഗ‌ർഭിണിയായതിന് പിന്നാലെ കഴിഞ്ഞമാസമാണ് പൊലീസ് വിവരം അറിയുന്നത്. തുടർന്ന് പൊലീസ് പെൺകുട്ടിയെ ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാന് മുന്നിൽ ഹാജരാക്കുകയും ശേഷം അമ്മയോടൊപ്പം വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം നടത്തിയ പരിശോധനയിലും അന്വേഷണത്തിലുമാണ് പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തിയത്.

Advertisement