Connect with us

കേരളം

സംസ്ഥാനത്ത്‌ കുട്ടി ഹെൽമെറ്റുകൾ നിർബന്ധം ആക്കുന്നു

Published

on

n2565317948ea57526a17f644a583cb714c47f46535bd4c150cc738052081614fbe2f1fca8

ഇരുചക്രവാഹനം ഓടിക്കുന്ന ആളും പുറകില്‍ ഇരിക്കുന്ന യാത്രക്കാരും ഹെല്‍മെറ്റ് ധരിക്കണം. നാല് വയസിന് മുകളില്‍ പ്രായം ഉള്ള കുട്ടികളും ഹെല്‍മെറ്റ് ധരിക്കണമെന്നാണ് പുതി​യ വ്യവസ്ഥ. എന്നാല്‍ ഇത് പാലി​ക്കാന്‍ പൊതുവേ വി​മുഖത കാണി​ക്കുകയാണ് രക്ഷി​താക്കള്‍. കുട്ടികള്‍ക്കിടയില്‍ ഹെല്‍മറ്റ് ഉപയോഗം വ്യാപകമാക്കാന്‍ വി​വി​ധ പദ്ധതി​കളുമായി​ വരുകയാണ് മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വി​ഭാഗം.

സാമദാന ഭേദ ദണ്ഡം എന്ന ക്രമത്തി​ലാണ് അധി​കൃതര്‍ നി​യമം നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ ബോധവത്കരണം. മുന്നറിയി​പ്പ്. എന്നി​ട്ടും വഴങ്ങാത്തവര്‍ക്ക് പിഴ ഈടാക്കും. 4 വയസു മുതലുള്ള കുട്ടികള്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി ഉത്തരവിറക്കിയിട്ടുണ്ട്.

ഹെല്‍മെറ്റ് ധരിച്ച്‌ യാത്ര ചെയ്യാത്തവര്‍ക്ക് കേരളത്തില്‍ 500 രൂപയാണ് പിഴ. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ജൂനിയര്‍ ഹെല്‍മറ്റ് ധരിപ്പിച്ച്‌ ശീലിപ്പിച്ച്‌ ഗതാഗത നിയമ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് പറയുന്നു അധി​കൃതര്‍.

കാര്‍ട്ടൂണ്‍​ ഹെല്‍മറ്റും റെഡി​
കുട്ടി ഹെല്‍മറ്റുകളുടെ ആവശ്യക്കാര്‍ ഏറിയി​ട്ടുണ്ട്. അതോടെ ഇതിന്റെ ഉത്പാദനവും വര്‍ദ്ധിച്ചിട്ടുണ്ട്. നീല, പിങ്ക്, പച്ച തുടങ്ങി കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന നിറങ്ങളില്‍ ഹെല്‍മറ്റുകളുണ്ട്. കുട്ടികള്‍ക്ക് പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ പ്രിന്റ് ചെയ്ത ഹെല്‍മെറ്റുകളും കമ്ബനികള്‍ ഇറക്കുന്നുണ്ട്. 520 മുതല്‍ 550 വരെ വ്യാസമുള്ള ഹെല്‍മറ്റുകളാണിവ. 900 രൂപ മുതലാണു വില. രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് പാകമാകാത്ത മുതിര്‍ന്നവരുടെ ഹെല്‍മെറ്റ് ധരിപ്പിക്കുന്നുണ്ട്. എന്നാല്‍ അത് കുട്ടികളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും.

വാങ്ങാം ശ്രദ്ധയോടെ

  • കുട്ടികള്‍ക്കു തലവേദന അനുഭവപ്പെടാതിരിക്കാന്‍ ഭാരം കുറഞ്ഞത് തിരഞ്ഞെടുക്കാം
  • ബി.ഐ.എസ് മുദ്ര യുള്ള സുരക്ഷിതവുമായ ഹെല്‍മെറ്റാണ് സുരക്ഷിതം
  • മുഖം പൂര്‍ണമായി ആവരണം ചെയ്യുന്ന ഹെല്‍മറ്റ് തിരഞ്ഞെടുക്കാം.
  • തലയില്‍ പാകമാകുന്ന ഹെല്‍മറ്റ് വാങ്ങണം.
  • ഇളം നിറത്തിലുള്ള ഹെല്‍മറ്റ് ധരിച്ചാല്‍ മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ഹെല്‍മറ്റ് ധാരിയെ കാണാന്‍ കഴിയും

ഹെല്‍മറ്റ് ധരിക്കുമ്ബോള്‍

  • ചിന്‍ സ്ട്രാപ്പ് ശരിയായി ധരിക്കണം. അല്ലെങ്കില്‍ അപകടമുണ്ടായാല്‍ ഹെല്‍മറ്റ് ഊരിത്തെറിക്കും
  • ക്ഷതമേറ്റ ഹെല്‍മെറ്റിന് പ്രവര്‍ത്തന ക്ഷമത കുറയും. ഇതു മാറ്റണം.
  • ഒരു ഹെല്‍മറ്റ് ഒരാള്‍ ഉപയോഗിക്കുന്നതാണു നല്ലത്.
  • നാല് വര്‍ഷത്തില്‍ കൂടുതല്‍ ഒരു ഹെല്‍മെറ്റ് ഉപയോഗിക്കതുത്

എന്തിന് ഹെല്‍മറ്റ്?

ചെറിയ വീഴ്ച്ചകളില്‍ നിന്നും ചെറിയ ആഘാതങ്ങളില്‍ നിന്നും രക്ഷപെടാനുതകുന്ന രീതിയിലാണ് നമ്മുടെ ശരീരത്തിന്റെ നിര്‍മ്മിതി. എന്നാല്‍ വീഴ്ചകളും അവ ഉണ്ടാക്കുന്ന ആഘാതങ്ങളും വളരെ വലുതാണ്. പതുക്കെയാണ് സഞ്ചരിക്കുന്നത് എന്ന് കരുതി ഹെല്‍മെറ്റ് വയ്ക്കാതിരിക്കുന്നത് ശരിയല്ല. കുറഞ്ഞ വേഗതയില്‍ സഞ്ചരിച്ചാലും ഇരുചക്രവാഹനത്തില്‍ നിന്ന് തല അടിച്ചു വീഴുമ്ബോഴുണ്ടാകുന്ന ആഘാതം വലുതു തന്നെയാണ്.

കവചം

തലയുടെ സംരക്ഷിത കവചമാണ് ഹെല്‍മെറ്റ്. തലച്ചോറിനെ ആഘാതങ്ങളില്‍ നിന്ന് എങ്ങനെ തലയോട്ടി സംരക്ഷിക്കുന്നുവോ അങ്ങനെയാണ് ഹെല്‍മെറ്റ് തലയെയും സംരക്ഷിക്കുന്നത്. ഹെല്‍മെറ്റുകള്‍ പല തരത്തിലുണ്ടെങ്കിലും അവയുടെയെല്ലാം ഘടന ഏകദേശം ഒരേപോലെയാണ്. ഹെല്‍മെറ്റിനു മൂന്ന് ആവരണങ്ങളുണ്ട്. തെര്‍മോപ്ലാസ്റ്റിക് അല്ലെങ്കില്‍ ഫൈബര്‍ ഗ്ലാസ് നിര്‍മിതമായ കട്ടികൂടിയ പുറംചട്ട (ഷെല്‍) യാണ് ആദ്യത്തേത്. തലയ്ക്കും പുറംചട്ടയ്ക്കുമിടയിലുള്ളത് ഇടിയുടെ ആഘാതം വലിച്ചെടുക്കുന്ന ആവരണമാണ് രണ്ടാമത്തേത്.

ലോക്ഡൗണിന് ശേഷം ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്ന നാല് വയസിന് മുകളില്‍ ഉള്ള കുട്ടികള്‍ ഹെല്‍മെറ്റ് ധരിക്കുന്നില്ല. ഇത് അപകടത്തിന് വഴി ഒരുക്കും. റോഡ് സുരക്ഷാ മാസാചരണവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കിടയില്‍ ഹെല്‍മറ്റ് ഉപയോഗം വ്യാപകമാക്കാന്‍ മോട്ടര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം വിവിധ പദ്ധതികള്‍ നടപ്പാക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Manjummal Boys.jpg Manjummal Boys.jpg
കേരളം8 hours ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം1 day ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം1 day ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം2 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം3 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

careless driving.jpg careless driving.jpg
കേരളം3 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

20240423 070036.jpg 20240423 070036.jpg
കേരളം3 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

bus.jpeg bus.jpeg
കേരളം3 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

20240422 090400.jpg 20240422 090400.jpg
കേരളം3 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

bird flu.jpeg bird flu.jpeg
കേരളം4 days ago

പക്ഷിപ്പനി: കേരള-തമിഴ്നാട്‌ അതിർത്തിയിൽ ജാഗ്രതാ നിർദേശം; പരിശോധന കർശനമാക്കി

വിനോദം

പ്രവാസി വാർത്തകൾ