കേരളം
നിയമസഭാ തെരഞ്ഞെടുപ്പിലെ ഇരട്ടവോട്ട്; ചെന്നിത്തലയുടെ ഹർജിയിൽ വിധി നാളെ
നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടപട്ടികയിൽ ഉൾപ്പെട്ട ഇരട്ടവോട്ടുകൾ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ നാളെ വിധി. നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പ്രഥമൃഷ്ട്യാ ക്രമക്കേട് ഉണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇത്തരം വോട്ടുകൾ തടയാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതിപക്ഷ നേതാവും നാലിന നിർദ്ദേശങ്ങൾ ഹൈക്കോടതിക്ക് സമർപ്പിച്ചു. ഒന്നിലധികം വോട്ടുള്ളവർ ഏത് ബൂത്തിലാണ് വോട്ട് ചെയ്യുന്നതെന്ന് ബിഎൽഒമാർ മുൻകൂർ രേഖാമൂലം എഴുതി വാങ്ങണം.
ഇതിന്റെ രേഖകൾ പ്രിസൈഡിംഗ് ഓഫീസർമാർക്ക് കൈമാറണം, ഇരട്ട വോട്ടുള്ളവർ ഒരു വോട്ട് മാത്രമെ രേഖപ്പെടുത്തിയിട്ടുള്ളൂവെന്നുമാണ് സത്യവാങ്മൂലം നൽകണം. വോട്ട് രേഖപ്പെടുത്തിയവരുടെ ഫോട്ടോ തെരഞ്ഞെടുപ്പ് കമ്മീഷൻ സർവ്വറിൽ ശേഖരിക്കണമെന്നതടക്കമുള്ള നിർദ്ദേശമാണ് പ്രതിപക്ഷ നേതാവ് ഹൈ്കകോടതിയെ അറിയിച്ചത്.
അതേസമയം ഇരട്ട വോട്ടിനെതിരായ ഹര്‍ജി വീണ്ടും പരിഗണിക്കാനിരിക്കെ ഒരാള്‍ ഒന്നിലധികം വോട്ടുകള്‍ ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ നാലു നിര്‍ദേശങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അഡിഷണല്‍ അഫിഡവിറ്റിലാണ് ഇതിനായി നാലു നിര്‍ദേശങ്ങള്‍ പ്രതിപക്ഷ നേതാവ് മുന്നോട്ടു വച്ചിരിക്കുന്നത്.