കേരളം
ചെന്നിത്തലയുടെ പരാതി പതിനൊന്നാം മണിക്കൂറിൽ; വിമർശനവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
ചെന്നിത്തലക്ക് എതിരെ വിമർശനവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇനി വോട്ടർ പട്ടികയിൽ മാറ്റം വരുത്താൻ ആകില്ല. ചെന്നിത്തലയുടെ പരാതി പതിനൊന്നാം മണിക്കൂറിലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിമർശനം ഉന്നയിച്ചു.
പിഴവ് തിരുത്താൻ ഉള്ള അവസരം ചെന്നിത്തല ഉപയോഗിച്ചില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും വരെ ചൂണ്ടി കാണിച്ചില്ലെന്നും റിപ്പോർട്ട്. അതേസമയം നിയമയഭ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിര്‍ദേശം നൽകി.
ഒരു പൗരന്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളു എന്ന് കമ്മീഷന്‍ ഉറപ്പാക്കണമെന്ന് കോടതി ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചു. ഇതിനായി സ്വീകരിക്കുന്ന നടപടികള്‍ കമ്മീഷന്‍ നാളെ അറിയിക്കണം. വോട്ടര്‍ പട്ടികയില്‍ വ്യാജ – ഇരട്ട വോട്ടുകള്‍ കടന്നു കൂടിയത് ഗൗരവമുള്ള വിഷയമാണെന്നും പൗരന്റെ അവകാശത്തെ ബാധിക്കുന്ന താണെന്നും കോടതി ചൂണ്ടിക്കാട്ടി.
വ്യാജ – ഇരട്ട വോട്ടുകള്‍ കണ്ടെത്താന്‍ നടപടി സ്വീകരിച്ചതായും ഇത്തരം വോട്ടുകള്‍ രേഖപ്പെടുത്താന്‍ അനുവദിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.ക്രമക്കേട് തടയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്.