കേരളം
സ്പീക്കർക്കെതിരെയുളളത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളെന്ന് ചെന്നിത്തല
സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ വീണ്ടും ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കർക്കെതിരെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണെന്നും ഇക്കാര്യത്തില്‍ എന്തുകൊണ്ട് അന്വേഷണം നടക്കുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു.
കാര്യങ്ങളുടെ സത്യാവസ്ഥ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കളളനും പൊലീസും കളിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുളള രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ഫലമായിട്ടാണ് ഈ അന്വേഷണം നടക്കാത്തതെന്ന് വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു.
ഇഡിക്കെതിരെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണമെല്ലാം ഈ ഒത്തുകളിയുടെ ഭാഗമാണ്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എന്തുകൊണ്ട് അന്വേഷണമോ തുടർ നടപടികളോ ഉണ്ടാകുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു.
സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ദുരുദ്ദേശത്തോടെ ഫ്ലാറ്റിലേക്ക് വിളിച്ചെന്നും നിരവധി വട്ടം വിളിച്ചെങ്കിലും താൻ പോയില്ലെന്നും സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം.