കേരളം
ട്രെയിനുകൾ സര്‍വീസ് തുടങ്ങുന്ന സ്റ്റേഷനുകള്‍ക്ക് മാറ്റം
കനത്ത മഴയിൽ തിരുവനന്തപുരത്ത് പാളത്തിലേക്ക് മണ്ണിടിഞ്ഞും വെള്ളമൊഴുകിയും ഗതാഗതം തടസ്സപ്പെട്ട തിരുവനന്തപുരം-നാഗര്‍കോവില്‍ ലൈനില്‍ ഭാഗികമായി ട്രെയിന്‍ റദ്ദാക്കല്‍ തുടരുന്നു. കന്യാകുമാരി-ബംഗളൂരു ഐലന്റ് (16525) കന്യാകുമാരിക്ക് പകരം കൊല്ലത്ത് നിന്നാണ് തിങ്കളാഴ്ച യാത്ര ആരംഭിക്കുക. നാഗര്‍കോവില്‍-കോട്ടയം പ്രതിദിന സ്പെഷല്‍ ( 16366) കായംകുളത്തു നിന്നും യാ്ത്ര തുടങ്ങും
പുനലൂര്‍-മധുര എക്സ്പ്രസ് (16730) തിരുനെല്‍വേലിയില്‍ നിന്നാകും മധുരയിലേക്കുള്ള യാത്ര ആരംഭിക്കുക. കന്യാകുമാരി-ന്യൂജയ്പാല്‍ഗുരി പ്രതിവാര ട്രയിന്‍ (15705 ) തിരുവനന്തപുരത്തു നിന്ന് സര്‍വിസ് തുടങ്ങും. കൊല്ലം-ചെന്നൈ എഗ്മോര്‍ അനന്തപുരി എക്സ്പ്രസ് (16724 ) നാഗര്‍കോവിലില്‍ നിന്നാണ് ചെന്നൈയിലേക്കുള്ള യാത്ര തുടങ്ങുക.
നാഗര്‍കോവില്‍-മംഗളൂരു പരശുറാം (16650) നാഗര്‍കോവിലിന് പകരം തിരുവനന്തപുരത്തുനിന്ന് യാത്ര ആരംഭിക്കും. മംഗളൂരു-നാഗര്‍കോവില്‍ പരശുറാം (16649) തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. നാഗര്‍കോവില്‍-മംഗളൂരു ഏറനാട് എക്സ്പ്രസ് (16606) തിരുവനന്തപുരത്തുനിന്ന് സര്‍വിസ് തുടങ്ങും. മംഗളൂരു- നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ് (06605) തിരുവനന്തപുരത്ത് സര്‍വിസ് നിര്‍ത്തും.
തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇന്റര്‍സിറ്റി എക്സ്പ്രസ് (22627) തിരുനെല്‍വേലിയില്‍ യാത്ര നിര്‍ത്തും. തിരുവനന്തപരം-തിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി എക്സ്പ്രസ് (22628) തിരുവനന്തപുരത്തിന് പകരം തിരുനെല്‍വേലിയില്‍ നിന്നാകും തിങ്കളാഴ്ച യാത്ര തുടങ്ങുക. തിരുനെല്‍വേലി-ജാംനഗര്‍ എക്സ്പ്രസ് (19577) തിരുനെല്‍വേലിക്ക് പകരം തിരുവനന്തപുരത്ത് നിന്നാണ് ചൊവ്വാഴ്ച യാത്ര ആരംഭിക്കുക.