Connect with us

Kerala

സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published

on

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള 12 ജില്ലകളിലും ഇന്ന് നേരിയ വേനൽ മഴ പ്രതീക്ഷിക്കുന്നു. മലയോര മേഖലകളിലാണ് കൂടുതൽ മഴ സാധ്യത.

അടുത്ത ദിവസങ്ങളിൽ തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും ഒറ്റപ്പെട്ടയിടങ്ങളിലും വേനൽ മഴ ലഭിച്ചേക്കും. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.

അതിനിടെ സംസ്ഥാനത്തെ പൊള്ളുന്ന ചൂടിന് ആശ്വാസം. സംസ്ഥാനത്തെ ചൂടിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ 38 ഡിഗ്രി സെൽഷ്യസിനടുത്ത് രേഖപ്പെടുത്തിയ ചൂട് 36 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു. കോട്ടയം, പാലക്കാട്, പുനലൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്.

കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

Advertisement