Connect with us

Kerala

തുച്ഛമായ തുക നൽകി ലൈഫ് പദ്ധതിയുടെയടക്കം പേര് മാറ്റാൻ കേന്ദ്ര സമ്മർദ്ദം; മന്ത്രി രാജേഷ്

Screenshot 2023 11 15 123140

കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്ക് തുച്ഛമായ പണം നൽകുന്ന കേന്ദ്രസർക്കാർ, ലൈഫ് പദ്ധതിയുടെ അടക്കം പേര് മാറ്റാൻ നിർബന്ധിക്കുന്നുവെന്ന് മന്ത്രി എംബി രാജേഷ്. കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന വിവേചനം ഒറ്റപ്പെട്ടതല്ലെന്ന് പറഞ്ഞ മന്ത്രി, ലൈഫ് പദ്ധതി മുതൽ അധികാര വികേന്ദ്രീകരണത്തെ അട്ടിമറിക്കുന്ന നീക്കം കേന്ദ്രത്തിൽ നിന്നുണ്ടാവുന്നുവെന്നും കുറ്റപ്പെടുത്തി.

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പണം കേന്ദ്രസർക്കാർ തടഞ്ഞുവയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തുച്ഛമായ തുക മാത്രം നൽകുകയും അതിൽ കേന്ദ്രത്തിന്റെ പേര് മാത്രം വയ്ക്കണം എന്ന അൽപ്പത്തരം കാണിക്കുകയും ചെയ്യുന്നു. ലൈഫിൽ തുച്ഛമായ വിഹിതമാണ് കേന്ദ്രത്തിന്റേത്. കേന്ദ്ര സർക്കാരിന്റെ തുച്ഛമായ പണം കിട്ടിയത് 1,12,031 വീടുകൾക്ക് മാത്രമാണ്. സംസ്ഥാന സർക്കാർ പദ്ധതിക്കായി ആകെ ചെലവഴിച്ച തുകയുടെ 11 ശതമാനം മാത്രമാണിത്. 13736 കോടി സംസ്ഥാനം ചെലവാക്കിയതിൽ 2024 കോടി കേന്ദ്രസർക്കാരിന്റെ സംഭാവനയാണ്. എന്നിട്ടും കേന്ദ്രസർക്കാർ തങ്ങൾ പറയുന്ന പേര് വയ്ക്കണമെന്ന് നിർബന്ധം പിടിക്കുന്നു.

Read Also:  കുതിച്ച് സ്വർണവില; പവന് 320 രൂപ വർധിച്ചു

കേന്ദ്ര സർക്കാർ നടത്തുന്നത് ബ്ലാക്ക്മെയിലിംഗ് രാഷ്ട്രീയമാണെന്ന് മന്ത്രി വിമർശിച്ചു. ഒരു ശൗചാലയത്തിനുള്ള പണം പോലും തികച്ച് നൽകാതെ വീട് മുഴുവൻ കേന്ദ്ര സർക്കാരിന്റെതെന്ന് വരുത്താൻ ശ്രമിക്കുകയാണ്. പ്രാദേശിക സർക്കാരുകൾക്ക് എതിരെ നടക്കുന്നതും സമാന നീക്കമാണ്. കേന്ദ്ര ധനകാര്യ കമ്മീഷൻ കേരളത്തിന് നൽകാനുള്ളത് 833 കോടി രൂപയാണ്. ക്ഷേമ പെൻഷൻ ആകെ 50,90,390 പേർക്കാണ് സംസ്ഥാനം നൽകുന്നത്. കേന്ദ്ര വിഹിതം വിധവ പെൻഷൻ 300 രൂപയും വാർദ്ധക്യ പെൻഷൻ 200 രൂപയുമാണ്. 8,46,456 പേർക്കാണ് കേന്ദ്ര വിഹിതം കിട്ടുന്നത്. എന്നാൽ ഈ കേന്ദ്ര വിഹിതം രണ്ട് വർഷമായി കിട്ടിയിരുന്നില്ല. ആ പണം കൂടി ചേർത്താണ് സംസ്ഥാന സർക്കാർ പെൻഷൻ നൽകി വന്നത്. കഴിഞ്ഞ ആഴ്ചയാണ് കേന്ദ്രസർക്കാർ ഈ തുക കുടിശിക തീർത്ത് നൽകിയതെന്നും മന്ത്രി പറഞ്ഞു.

Read Also:  മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ സുരേഷ്ഗോപി നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി
Advertisement

ആരോഗ്യം

കേരളാ വാർത്തകൾ

Untitled design Untitled design
Kerala10 mins ago

28ാമത് ഐ.എഫ്.എഫ്.കെ : ഡെലിഗേറ്റ് പാസിന്റെ വിതരണം ഡിസംബര്‍ ആറു മുതല്‍

Untitled design 2023 12 05T165319.872 Untitled design 2023 12 05T165319.872
Kerala29 mins ago

അന്വേഷണ ഏജന്‍സികളെ വഴിതെറ്റിച്ച് നിക്ഷേപ തട്ടിപ്പ്; ചൈനീസ് വെബ്‌സൈറ്റുകള്‍ നിരോധിക്കാന്‍ കേന്ദ്രം

Untitled design (21) Untitled design (21)
Kerala2 hours ago

ഗാര്‍ഹിക പീഡനം കേസുകൾ ; 80% കേസുകളും കേരളത്തില്‍; റിപ്പോര്‍ട്ട് പുറത്ത്

Untitled design (19) Untitled design (19)
Kerala2 hours ago

വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി ; പിടിച്ചുമാറ്റാന്‍ ശ്രമിച്ച അധ്യാപകന് പരിക്ക്

VeenaGeorge on Amoebic Meningoencephalitis VeenaGeorge on Amoebic Meningoencephalitis
Kerala3 hours ago

മാതൃയാനം പദ്ധതി യാഥാര്‍ത്ഥ്യമാക്കി ; പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വീട്ടിലെത്തിക്കും ; ആരോഗ്യ മന്ത്രി

sabarimala 2 sabarimala 2
Kerala4 hours ago

ശബരിമലയില്‍ വൻഭക്തജന തിരക്ക്; തിരുപ്പതി മോഡല്‍ ക്യൂ സംവിധാനം ഏർപ്പെടുത്തി

IMG 20231205 WA0316 IMG 20231205 WA0316
Kerala4 hours ago

പൊതുവിദ്യാഭ്യാസ രംഗത്തെ മാർക്ക് വിതരണം; വിവാദ പ്രസ്താവനയുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ

hc 2 hc 2
Kerala5 hours ago

കുസാറ്റിലെ അപകടം ; ‘നഷ്ടമായത് വിലപ്പെട്ട ജീവനുകൾ, പക്ഷേ അതിന്റെ പേരിൽ വിദ്യാർത്ഥികളെ കുറ്റപ്പെടുത്തരുത്’: ഹൈക്കോടതി

Untitled design (3) Untitled design (3)
Kerala6 hours ago

ദുരിതമനുഭവിക്കുന്ന ചെന്നൈ നിവാസികളെ ചേര്‍ത്ത് നിര്‍ത്തണം ; സ്റ്റാലിനുമായി സംസാരിച്ചെന്ന് മുഖ്യമന്ത്രി

gold 1 gold 1
Kerala6 hours ago

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ

ക്രൈം വാർത്തകൾ

പ്രവാസി വാർത്തകൾ