Connect with us

കേരളം

സിമന്‍റ് വിലക്കയറ്റം; ചാക്കിന് ആദ്യമായി 500 രൂപ കടന്നു

Published

on

cement

കേരളത്തിൽ സിമന്‍റ് വില വർധിക്കുന്നു. ചാക്കിന് 510 രൂപയായിട്ടാണ് ഇന്ന് മുതൽ വില വർധിക്കുന്നത്. സിമന്‍റിന് വില 500 കടക്കുന്നത് ഇതാദ്യമാണ്. 480 രൂപയാണ് നിലവില്‍ സിമന്‍റിന്‍റെ ശരാശരി വില. ലോക്‌ഡൗണിന്റെ തുടക്കം മുതലേ സർക്കാർ കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ പ്രവൃത്തികൾക്ക്‌ അനുമതി നൽകിയിരുന്നു. എന്നാൽ ഈ ആനുകൂല്യം പോലും നഷ്‌ടമാകുന്ന രീതിയിലാണ്‌ സിമന്റിന്റെയും അനുബന്ധ സാമഗ്രികളുടെയും വിലവർധന മേഖലയുടെ പ്രതീക്ഷ തകർക്കുന്നത്‌.

പതിനൊന്ന് ലക്ഷം ടണ്‍ ആണ് സംസ്ഥാനത്ത് ഒരു മാസത്തെ ശരാശരി സിമന്‍റ് ഉപഭോഗം. ഇതില്‍ 97 ശതമാനവും സ്വകാര്യ കമ്പനികളാണ് വിതരണം ചെയ്യുന്നത്. മാർച്ചിൽ 360 രൂപ മുതൽ 390 രൂപ വരെയാണ്‌ വലിയുണ്ടായിരുന്നതെങ്കിൽ ഏപ്രിൽ അവസാനത്തോടെ വില 420 കടന്നു. വീണ്ടും സിമന്റ്‌ ഒരു ചാക്കിന്‌ 60 രൂപവരെ ഒരുമാസത്തിനുള്ളിൽ വർധിച്ചു. സിമന്റിന്‌ നിലവിൽ 470–- 480 നിരക്കാണ്‌ ഈടാക്കുന്നത്‌. ഇതു കൂടാതെ കയറ്റിറക്ക്‌ കൂലിയും ബാധ്യതയാവുന്നു.

കമ്പി, മെറ്റൽ, എം സാൻഡ്‌ എന്നിവക്കും വില കൂടുന്നുണ്ട്‌. ഒരടി മെറ്റലിന്‌ 37 ‌രൂപയുണ്ടായിരുന്നത്‌ 45ന്‌ മുകളിലെത്തി. കിലോയ്‌ക്ക്‌ 45 ഉം 50 ഉം രൂപയുണ്ടായിരുന്ന കമ്പിക്ക്‌ ഇപ്പോൾ 60 രൂപ വരെയായി. ഏറ്റെടുത്ത നിർമാണങ്ങൾ പോലും പൂർത്തിയാക്കാൻ കഴിയുന്നില്ലെന്ന്‌ കരാറുകാർ പറഞ്ഞു. കരാറെടുത്ത്‌ പണി തുടങ്ങിയതിനു ശേഷമാണ്‌ സിമന്റിനും മറ്റും വില വർധിച്ചത്‌. ഇത്‌ വൻ നഷ്‌ടമാണുണ്ടാക്കുന്നതെന്നും ഇവർ പറഞ്ഞു. ഇതോടെ നിർമാണം നിലയ്‌ക്കുന്നു. ഇക്കാരണങ്ങളാൽ തൊഴിലാളികളും ഗുണഭോക്താക്കളും പ്രയാസത്തിലാണ്‌. കമ്പനികൾക്കൊപ്പം വൻകിട ഡീലർമാരും ഈ വിലവർധനവിന്‌ പിന്നിലുണ്ടെന്നും ചെറുകിട കരാറുകാർ പറഞ്ഞു.

വിലനിയന്ത്രിക്കുന്നതിനായി വ്യവസായമന്ത്രി പി രാജീവ് ഇന്ന് സിമന്‍റ് കമ്പനികളുടെയും വിതരണക്കാരുടെയും വ്യാപാരികളുടെയും യോഗം വിളിച്ചിട്ടുണ്ട്. കമ്പനികള്‍ സംഘടിതമായി വിലകൂട്ടുന്നത് തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് നടപടി.

വൈകിട്ട് അഞ്ചിന് ഓണ്‍ലൈനായാണ് യോഗം. അടുത്തദിവസം കമ്പി വില നിയന്ത്രിക്കുന്നതിന് ബന്ധപ്പെട്ടവരുടെ യോഗവും മന്ത്രി വിളിച്ചിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version