ദേശീയം
കേരളത്തിനൊപ്പം തമിഴ്നാടും പോളിംഗ് ബൂത്തിലേക്ക്; താര വോട്ടുകൾ രാവിലെ തന്നെ
കേരളത്തിനൊപ്പം തന്നെ തമിഴ്നാട്ടിലും പുതുച്ചേരിയിലും തെരഞ്ഞെടുപ്പ് നടക്കുകയാണ്. തമിഴ്നാട്ടിൽ 3998 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ആറുകോടി 28 ലക്ഷം വോട്ടർമാർ ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. രാവിലെത്തന്നെ ബൂത്തുകളിൽ നീണ്ട നിരയാണ് കാണുന്നത്.
അതേസമയം താരങ്ങൾ രാവിലെത്തന്നെ വോട്ട് ചെയ്ത് മടങ്ങി. നടൻ രജനീകാന്ത്, മക്കൾ നീതിമയ്യം നേതാവും നടനുമായ കമൽ ഹാസൻ, അജിത് തുടങ്ങിയ താര നിരകൾ രാവിലെത്തന്നെ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്തു. അജിത് ഭാര്യ ശാലിനിക്കൊപ്പമാണെത്തിയത്. താരങ്ങളെ വിടാതെ പിന്തുടർന്ന് ക്യാമറക്കണ്ണുകളും പിന്നാലെ ഉണ്ടായിരുന്നു.
സംസ്ഥാനത്തെ വിവിധ ബൂത്തുകളിൽ നീണ്ട നിരയാണ്. ഗ്രാമപ്രദേശങ്ങളിലെ ബൂത്തുകളിലും നീണ്ട നിരയാണ്. സംസ്ഥാനത്ത് മികച്ച പോളിംഗ് ഉണ്ടാകുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.
വൈകിട്ട് 7 വരെയാണു വോട്ടെടുപ്പ്. രണ്ടേമുക്കാൽ കോടി വോട്ടർമാരാണ് പോളിങ് ബൂത്തിലേക്കെത്തുന്നത്. 140 നിയമസഭാ മണ്ഡലങ്ങൾക്കു പുറമേ, മലപ്പുറം ലോക്സഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പുമുണ്ട്.
അതേസമയം സംസ്ഥാനത്തെ പല ബൂത്തുകളിലും യന്ത്രത്തകരാറുകൾ കണ്ടെത്തിയിട്ടുണ്ട്. ചിലയിടങ്ങളിൽ ഇപ്പോഴും വോട്ടെടുപ്പ് ആരംഭിച്ചിട്ടില്ല. ഇടുക്കിയിൽ രാവിലെ പോളിങ് തുടങ്ങിയ ഉടനെ പലയിടത്തും പോളിങ് മെഷീനുകൾ കേടായിരുന്നു.