Connect with us

കേരളം

K B ഗണേഷ് കുമാറിനെതിരെ കേസ്സ്

Published

on

Screenshot 2023 12 22 164914

തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചു വച്ചതിനും തെറ്റായി നൽകിയതിനുമാണ് കേസ്

കെ ബി ഗണേഷ്കുമാർ എം എൽ എ ക്കെതിരെ കേസ്സെടുത്ത് പത്തനാപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചു വച്ചതിനാണ് കേസ്.

പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് അംഗവും കെ എസ് യു സംസ്ഥാന ഉപാദ്ധ്യക്ഷനുമായ എം ജെ യദുകൃഷ്ണനാണ് പരാതി നൽകിയത്.

സത്യവാങ്മൂലത്തിൽ ജംഗമ വസ്തുക്കളെ സംബന്ധിച്ച് സൂചിപ്പിച്ചിട്ടുള്ള പട്ടികയിൽ ഏതെങ്കിലും വ്യക്തി / സ്ഥാപനം / ട്രസ്റ്റ് /കമ്പനി യുമായി സ്ഥാനാർത്ഥിക്കോ ഭാര്യക്കോ സാമ്പത്തിക ഇടപാട് ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടിയാണ് നൽകിയിട്ടുള്ളത്

എന്നാൽ ഗണേഷ് കുമാറിൻ്റെ ഭാര്യ ബിന്ദു, വാളകം സ്വദേശിയായ മുരളീധരൻ പിള്ളക്ക് 2018ൽ രണ്ടു തവണയായി 30 ലക്ഷത്തോളം രൂപ ബാങ്ക് അക്കൗണ്ടിലൂടെ ബിസിനസ്സ് ആവശ്യങ്ങൾക്ക് കടമായി നൽകിയെന്നും ലാഭവും പലിശയുമടക്കം ഒരു കോടി 20 ലക്ഷം രൂപ തിരികെ ലഭിക്കാനുണ്ടെന്നും കാട്ടി കഴിഞ്ഞ വർഷം പുനലൂർ കോടതിയെ സമീപിച്ചിരുന്നു. (Official Suit No: 1/2022 കോപ്പി ചേർക്കുന്നു.)

ഈ സാമ്പത്തിക ഇടപാട് മന:പൂർവ്വം സത്യവാങ്മൂലത്തിൽ നിന്ന് ഒഴിവാക്കിയതാണെന്നും ആകയാൽ നിയമനടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിൽ പ്രധാനമായും ഉന്നയിക്കുന്നത്.

കൂടാതെ ബിന്ദുവിൻ്റെ പേരിൽ ദുബായിലുള്ള രണ്ടു ഫ്ളാറ്റുകളെ സംബന്ധിച്ച് സത്യവാങ്മൂലത്തിൽ പറയുന്നുണ്ടെങ്കിലും വാങ്ങിയവർഷം രേഖപ്പെടുത്തിയില്ല. വാങ്ങുമ്പോൾ ഒരു കോടി രൂപ വിലയായെന്നും സത്യവാങ്മൂലം തയ്യാറാക്കിയ ദിവസം അതിന് 12 കോടി വിലയുണ്ടെന്നും കാണിച്ചിട്ടുണ്ട്. ഈ മുതൽ മുടക്ക് കാണിച്ച് നിക്ഷേപകൻ എന്ന നിലയിലാണ് യു എ ഇ സർക്കാരിൽ നിന്നും ഗോൾഡൻ വിസ സമ്പാദിച്ചതെന്നാണ് പരാതിക്കാരൻ്റെ മറ്റൊരാരോപണം. ഫ്ളാറ്റുകൾ വാങ്ങിയ തീയതി ഒഴിവാക്കിയതും വാങ്ങിയ വിലയുടെ 12 ഇരട്ടി മാർക്കറ്റ് വില കാണിച്ചതും കള്ളപ്പണം വെളുപ്പിക്കാനാണെന്നും പരാതിയിലുണ്ട്.

ഗണേഷ് കുമാറിനെ ഉടൻ മന്ത്രിസഭയിൽ എടുക്കുമെന്നിരിക്കെ ഈ കേസിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്.

ഹർജിക്കാരനു വേണ്ടി അഡ്വ. ഷാൻ എം ഹാജരായി

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version