കേരളം
തിരുവനന്തപുരം പൊന്മുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു; നാലംഗ സംഘം അപകടത്തിൽപ്പെട്ടു
തിരുവനന്തപുരത്തെ വിനോദ സഞ്ചാര മേഖലയായ പൊൻമുടിയിൽ ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 22 ആം വളവിൽ ഫോറസ്റ്റ് ഓഫീസ് സമീപത്ത് വച്ചാണ് നാല് പേർ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞത്. അഞ്ചൽ സ്വദേശികളായ നവജോത്, ആദിൽ, അമൽ, ഗോകുൽ എന്നിവർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
നാല് പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. കാർ 500 മിറ്റർ താഴ്ചയിലേക്ക് മറിഞ്ഞു. എല്ലാവരും സുരക്ഷിതരാണെന്ന് സ്ഥലത്തുള്ള ഫോറസ്റ്റ് വിഭാഗം ജീവനക്കാർ അറിയിച്ചു. അപകടത്തിൽപ്പെട്ട നാലു പേരെയും സുരക്ഷിതമായി കൊക്കയിൽ നിന്നും മുകളിലേക്ക് എത്തിച്ചു. നാല് പേർക്കും പരിക്കേറ്റിട്ടുണ്ടെങ്കിലും ഗുരുതരമല്ല.
22 വളവിൽ ഫോറസ്റ്റ് ഓഫീസിന് സമീപമാണ് അപകടം നടന്നത്. തുടക്കത്തിൽ തന്നെ ഒരാളെ നാട്ടുകാരുടെ സഹായത്തോടെ മുകളിൽ എത്തിച്ചിരുന്നു തുടർന്ന് നടത്തിയ തിരച്ചിലിലാണ് മറ്റു മൂന്നു പേരെ കൂടി കണ്ടെത്തിയത്.
മഴയും മൂടൽമഞ്ഞുമുള്ള കാലാവസ്ഥയായതിനാൽ രക്ഷാപ്രവർത്തനം ദുസ്സഹമാണെന്നാണ് നാട്ടുകാർ അറിയിച്ചത്. അഞ്ചലിൽ നിന്നുള്ള സംഘമാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ബ്രേക്ക് നഷ്ടപ്പെട്ട് കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് സൂചന.