Connect with us

കേരളം

ബസ് ചാര്‍ജ് വർധന; ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്

private bus girl 13

ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്. ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്ക് നടത്താനാണ് തീരുമാനം. കോവിഡ് പ്രതിസന്ധിക്ക് പുറമേ, ഇന്ധന വില കൂടി വര്‍ധിച്ചതോടെ വന്‍ നഷ്ടം സഹിച്ച് ഇനിയും സര്‍വീസ് നടത്താന്‍ കഴിയില്ലെന്നാണ് ബസ് ഉടമകള്‍ വ്യക്തമാക്കുന്നത്.

ബസ് ചാര്‍ജ് 12 രൂപയാക്കണം, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കണം, നികുതി ഇളവ് തുടങ്ങിയ ആവശ്യങ്ങള്‍ ബസുടമകള്‍ ഉന്നയിക്കുന്നു. ബസ് സമരം അടക്കം ആലോചിക്കാനായി തൃശൂരിലെ ബസ് ഉടമകളുടെ സംഘടനകള്‍ ഇന്ന് രാവിലെ യോഗം ചേരും. രാവിലെ 11 മണിയോടെ യോഗ തീരുമാനം പ്രഖ്യാപിച്ചേക്കും.

അതേസമയം ബസുടമകള്‍ സമരത്തിലേക്ക് പോകരുതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അഭ്യര്‍ത്ഥിച്ചു. സ്‌കൂളുകളില്‍ വാര്‍ഷിക പരീക്ഷകള്‍ ഇന്നു മുതല്‍ ആരംഭിക്കുകയാണ്. വളരെയേറെ വിദ്യാര്‍ത്ഥികള്‍ സ്വകാര്യ ബസുകളെ ആശ്രയിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ ഭാവി ആശങ്കയിലാക്കുന്ന നടപടിയിലേക്ക് പോകരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചതാണ്. അതിനാല്‍ സമരവുമായി മുന്നോട്ടുപോകുന്നത് മനസ്സിലാകുന്നില്ല. ഭീമായ നഷ്ടം സഹിച്ച് സര്‍വീസുമായി മുന്നോട്ടുപോകാനാകാത്ത സാഹചര്യത്തില്‍ ബസുടമകള്‍ക്ക് സമരം ചെയ്യാന്‍ അവകാശമുണ്ട്. അനുനയ നീക്കത്തിന്റെ സാധ്യതകള്‍ തേടുമെന്നും ഗതാഗതമന്ത്രി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version