Connect with us

Kerala

സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; യാത്രക്കാര്‍ക്ക് പരിക്ക്‌

Published

on

തൃശൂര്‍ കൊണ്ടാഴിയിൽ ബസ് പാടത്തേക്ക് മറിഞ്ഞു നിരവധി പേർക്ക് പരുക്ക്. തൃശൂര്‍ – തിരുവില്വാമല റൂട്ടിലോടുന്ന സുമംഗലി ബസാണ് മറിഞ്ഞത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ റോഡിന്റെ അരികിടിഞ്ഞാണ് അപകടം ഉണ്ടായത്.

രാവിലെ ഏഴേമുക്കാലോടെയാണ് അപകടം ഉണ്ടായത്. 30 യാത്രക്കാർ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലെത്തിച്ചു. മൂന്ന് പേരുടെ നില ​ഗുരുതരമാണെന്നാണ് വിവരം.

പഴയന്നൂരിലെ പ്രധാനപാതയിൽ പണി നടക്കുന്നതിനാൽ ബൈപ്പാസിലൂടെ വാഹനങ്ങൾ വഴി തിരിച്ചുവിട്ടിരുന്നു. ഈ വഴിയെ കുറിച്ച് വേണ്ട ധാരണയില്ലാത്തതാണ് അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. വാഹനത്തിൽ സ്ത്രീകളും സ്കൂൾ, കോളേജ് വിദ്യാർത്ഥികളുമടക്കം 30 പേരാണ് ഉണ്ടായിരുന്നത്. 8.30 യോടെ രക്ഷാപ്രവർത്തനം പൂർത്തിയാക്കി. മുഴുവൻ പേരെയും മറിഞ്ഞ ബസിൽ നിന്ന് പുറത്തെടുത്തു. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

Advertisement
Continue Reading