Connect with us

ആരോഗ്യം

മലപ്പുറത്തും ബ്ലാക്ക് ഫം​ഗസ്; 62 കാരന്റെ ഇടത് കണ്ണ് നീക്കം ചെയ്തു

black fungus

മലപ്പുറത്തും ബ്ലാക്ക് ഫംഗസ് ബാധ.തിരൂർ സ്വദേശിയ്ക്കാണ് രോഗം ബാധിച്ചത്. ശസ്ത്രക്രിയയിലൂടെ ഇടത് കണ്ണ് നീക്കംചെയ്യേണ്ടി വന്നത്.മലപ്പുറം ജില്ലയിലെ തിരൂർ ഏഴുർ ഗവ . ഹൈസ്കൂളിനുസമീപം താമസിക്കുന്ന 62കാരൻ്റെ ഇടതുകണ്ണാണ് ബ്ലാക്ക് ഫംഗസ് തലച്ചോറിലേക്കു പടരാതിരിക്കാൻ നീക്കംചെയ്തത് .

കോഴിക്കോട് മിംസ് ആശുപത്രിയിൽ ഇ.എൻ.ടി. വിദഗ്ധൻ ഡോ . രവി , ഡോ . ഫവാസ് അലി എന്നിവരുടെ നേതൃത്വ ത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയ ത് . ഏപ്രിൽ 25 – നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . ന്യൂമോണിയ ഭേദപ്പെട്ടതോടെ കൊവിഡ് നെഗറ്റീവ് ആകാതെത്തന്നെ മേയ് രണ്ടിന് ഡിസ്പാർജുചെയ്ത് തിരൂരിലെ വീട്ടിൽ സമ്പർക്കവിലക്കിൽ കഴിയുകയായി രുന്നു . ഇതിനിടെ ശക്തമായ തലവേദനയും നെറ്റിയിൽ മരവിപ്പും അനുഭവപ്പെട്ടു . കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത് .

കഴിഞ്ഞ ദിവസം കൊല്ലത്തും ബ്ലാക്ക് ഫം​ഗസ് രോ​ഗം സ്ഥിരീകരിച്ചിരുന്നു. 42 വയസ്സുള്ള പൂയപ്പള്ളി സ്വദേശിനിക്കാണ് ബ്ലാക്ക് ഫങ്കസ് സ്ഥിരീകരിച്ചത്. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി. ഒരാഴ്ചയായി തുടരുന്ന കണ്ണിലെ മങ്ങലും അതിശക്തമായ തലവേദനയേയും തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബ്ലാക്ക് ഫം​ഗസ് സാന്നിധ്യം കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.

കൊവിഡിനെത്തുടർന്ന് രോഗികളിലുണ്ടാ കുന്ന ഫംഗസ് ബാധയാണ് ബ്ലാക്ക് ഫംഗസ് . ഇതുമൂലം മുഖത്ത് പാടുകൾ , അടയാളങ്ങൾ , വീക്കം , വേദന തുടങ്ങിയവയുണ്ടാകാം . മുഖം വികൃതമാകുന്ന അവസ്ഥവരെ ഉണ്ടാകാം . എന്നാൽ ചികിത്സിച്ചു മാറ്റാം . സംസ്ഥാനത്ത് രോഗം നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും മലപ്പുറം ജില്ലയിലെ ആദ്യ കേസാണിത് .

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version