Uncategorized
വിവാദങ്ങൾക്കിടെ ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന്
ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന് ചേരും. കുഴൽപ്പണ കേസും,തെരഞ്ഞെടുപ്പ് തോൽവിയും യോഗത്തിൽ ചർച്ചയാകും. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചുള്ള യോഗത്തില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സിപി രാധാകൃഷ്ണൻ പങ്കെടുക്കും.
കൊടകര കുഴല്‍പ്പണ വിവാദത്തില്‍ പാര്‍ട്ടി അടിമുടി പ്രതിരോധത്തില്‍ നില്‍ക്കവെയാണ് ഇന്നത്തെ കോര്‍കമ്മിറ്റിയോഗം. അന്വേഷണം കെ സുരേന്ദ്രനിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ മുന്നോട്ട് എങ്ങനെ നേരിടണമെന്നത് യോഗം ചർച്ച ചെയ്യും. സുരേന്ദ്രനിൽ നിന്ന് വിശദീകരണവും തേടിയേക്കും.
കുഴല്‍പ്പണ വിവാദം പാര്‍ട്ടിയുടെ വിശ്വാസ്യതതയെ തന്നെ ബാധിച്ചുവെന്നു മുതിര്‍ന്ന നേതാക്കള്‍ പോലും സമ്മതിക്കുന്നു. മാത്രമല്ല നേതൃമാറ്റം വേണമെന്ന ആവശ്യവുമായി ദേശീയ നേതൃത്വത്തിനെ സമീപിക്കാൻ ഒരു വിഭാഗം ഒരുങ്ങുകയുമാണ്. കെ.സുരേന്ദ്രൻ പ്രസിഡന്റായ ശേഷം മറു വിഭാഗത്തെ പൂർണമായും അവഗണിച്ചാണ് മുന്നോട്ടുപോയതെന്നാണ് ഇവരുടെ വാദം. പ്രഭാരി സി.പി. രാധാകൃഷ്ണൻ യോഗത്തിന് ശേഷം ദേശീയ നേതൃത്വത്തിന് റിപ്പോർട്ടും നൽകും.