Connect with us

ഇലക്ഷൻ 2024

തെരഞ്ഞെടുപ്പ് നേരിട്ട് കാണാൻ 25 വിദേശ രാഷ്ട്രീയ കക്ഷികളെ ക്ഷണിച്ച് ബിജെപി; മോദിയുടെ റാലിയിൽ പങ്കെടുത്തേക്കും

Screenshot 2024 04 11 151539

ബിജെപിയുടെ ക്ഷണം സ്വീകരിച്ച് വിദേശ രാജ്യങ്ങളിൽ നിന്നുള്ള 25 രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ഇന്ത്യയിലേക്ക് വരുന്നു. രാജ്യത്തെ തെരഞ്ഞെടുപ്പ് മാമാങ്കവും പ്രചാരണ രീതികളും നേരിട്ട് കണ്ട് വിലയിരുത്താനുള്ള ബിജെപിയുടെ ക്ഷണം സ്വീകരിച്ചാണ് കക്ഷികളുടെ വരവ്. ഇതുവരെ വിവിധ രാജ്യങ്ങളിലെ 25 രാഷ്ട്രീയ പാർട്ടികളെ ഇതിനായി ക്ഷണിച്ച് ബിജെപി കേന്ദ്ര നേതൃത്വം കത്ത് നൽകിയെന്നാണ് വിവരം.

ഇതിൽ 13 രാഷ്ട്രീയ പാർട്ടികൾ ക്ഷണം സ്വീകരിച്ച് ഇന്ത്യയിലെത്താമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഏതൊക്കെ രാഷ്ട്രീയ പാർട്ടികളാണ് എത്തുകയെന്ന പട്ടിക ബിജെപി പിന്നീട് മാത്രമേ പുറത്തുവിടൂവെന്ന് ദി ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിൽ എത്തിയാൽ ഇവർക്ക് ബിജെപി നേതാക്കളുമായും സ്ഥാനാർത്ഥികളുമായും സംസാരിക്കുന്നതിനും ഒപ്പം മോദിയുടെയും അമിത് ഷായുടെയും റാലികളിൽ പങ്കെടുക്കുന്നതിനും സൗകര്യമൊരുക്കും.

അതേസമയം അമേരിക്കയിലെ ഭരണകക്ഷി ഡെമോക്രാറ്റിക് പാർട്ടിയെയും പ്രതിപക്ഷത്തെ ശക്തരായ റിപ്പബ്ലിക്കൻ പാർട്ടിയെയും ബിജെപി ക്ഷണിച്ചിട്ടില്ല. അമേരിക്കയിൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൻ്റെ പ്രചാരണം നടക്കുന്നതും അമേരിക്കയിലെ പാർട്ടികൾ ഇന്ത്യയിലേത് പോലെയോ യൂറോപ്പിലേത് പോലെയോ പ്രവർത്തിക്കുന്നവയല്ല എന്നതുമാണ് ഇതിന് കാരണമായി പറയുന്നത്. ഒപ്പം പാർട്ടി നേതൃത്വത്തിന് അമേരിക്കയിൽ പ്രാധാന്യമില്ലെന്നും പ്രസിഡൻ്റ് പദത്തിനും യുഎസ് കോൺഗ്രസിനും മാത്രമാണ് പ്രാധാന്യമെന്നും ഇതിന് കാരണമായി ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ബ്രിട്ടനിലെ കൺസർവേറ്റീവ് പാർട്ടിയെയും ലേബർ പാർട്ടിയെയും ബിജെപി ക്ഷണിച്ചിട്ടുണ്ട്. ജർമനിയിലെ ക്രിസ്റ്റ്യൻ ഡെമോക്രാറ്റ്സ്, സോഷ്യൽ ഡെമോക്രാറ്റ്സ് എന്നീ പാർട്ടികൾക്കും ക്ഷണമുണ്ട്. എന്നാൽ പാക്കിസ്ഥാനിൽ നിന്നുള്ള ഒരു പാർട്ടിയെയും ക്ഷണിച്ചിട്ടില്ല. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയെയും ക്ഷണിച്ചിട്ടില്ല. എന്നാൽ ബംഗ്ലാദേശിൽ നിന്ന് ഷേയ്ഖ് ഹസീന നേതൃത്വം നൽകുന്ന ഭരണകക്ഷി അവാമി ലീഗിനെ ക്ഷണിച്ചിട്ടുണ്ട്. പ്രതിപക്ഷത്തെ ബിഎൻപിക്ക് ക്ഷണമില്ല. ഈയടുത്ത് ഇന്ത്യ ഔട്ട് മുദ്രാവാക്യം മുഴക്കി ഇന്ത്യൻ കമ്പനികളുടെ ഉൽപ്പന്നങ്ങൾക്കെതിരെ ബിഎൻപി വ്യാപക പ്രക്ഷോഭം നടത്തിയതാണ് കാരണം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version