കേരളം
ബിനീഷ് കോടിയേരി എന്‍.സി.ബി കസ്റ്റഡിയില്‍
ബംഗളൂരു ലഹരിക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ കോടതിയെ സമീപിച്ചിരുന്നു. ഇത് പ്രകാരം ആണ് ഇന്ന്് കസ്റ്റഡിയിലെടുത്ത്. 25 വരെയാണ് ബിനീഷിന്റെ റിമാന്‍ഡ് കാലാവധി.
നേരത്തെ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡി കാലാവധി നീട്ടിചോദിച്ചിരുന്നു. ഇതേ തുടര്‍ന്ന് നര്‍ക്കോട്ടിക്സ് ബ്യൂറോ ആവശ്യം പിന്‍വലിക്കുകയും വീണ്ടും അപേക്ഷ സമര്‍പ്പിക്കുകയുമായിരുന്നു.
കേസുമായി ബന്ധപ്പെട്ട് ബിനീഷിന്റെ ഡ്രൈഡവര്‍ അനിക്കുട്ടനോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടിസ് നല്‍കി. ബിനീഷിന്റെ അക്കൗണ്ടുകളിലേയ്ക്കു പണം അയച്ചത് അനിക്കുട്ടന്‍ ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.
ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഹമ്മദ് അനൂപിനെ ആദ്യം അറസ്റ്റ് ചെയ്തത് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയായിരുന്നു.
ഇതിന് പിന്നാലെയാണ് ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിയുടെ പേര് ഉയര്‍ന്നുവരികയും അന്വേഷണം ആരംഭിക്കുകയും ചെയ്തത്. ഇതോടെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത്.