കേരളം
ബിനീഷ് കോടിയേരിയുടെ സ്വത്ത് വിവരങ്ങള്‍ തേടി ഇ.ഡി രജിസ്ട്രേഷന് വകുപ്പിനെ സമീപിച്ചു
ബംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയുടെ സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ ഡയറക്ടറേറ്റ് ശേഖരിക്കുന്നു.
ബിനീഷിന്റെ പേരിലുള്ള സ്വത്ത് വകകളുടെ വിവരങ്ങള്‍ തേടി ഇ.ഡി സംസ്ഥാന രജിസ്ട്രേഷന് വകുപ്പിനെ സമീപിച്ചു. ഇ.ഡി ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ നിര്‍ദേശം നല്‍കിയതായി രജിസ്ട്രേഷന് ഐ.ജി അറിയിച്ചു.
എല്ലാ ജില്ലാ രജിസ്ട്രേഷന് ഓഫീസര്‍മാര്‍ക്കും ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ദ്ദേശം നല്‍കിയെന്നാണ് രജിസ്ട്രേഷന് വകുപ്പ് വ്യക്തമാക്കുന്നത്. ബിനീഷ് ഇ.ഡിക്ക് നല്കിയ സ്വത്ത് വിവരം ശരിയാണോയെന്നറിയാനാണ് കത്ത് നല്‍കിയതെന്നാണ് സൂചന
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement