Connect with us

ദേശീയം

തനിക്കെതിരായ നിയമ നടപടികള്‍ അജണ്ടയുടെ ഭാഗമെന്ന് ചലച്ചിത്ര പ്രവര്‍ത്തക ആയിഷ സുല്‍ത്താന

WhatsApp Image 2021 06 25 at 1.02.33 PM

തനിക്കെതിരായ നിയമ നടപടികള്‍ അജണ്ടയുടെ ഭാഗമെന്ന് ചലച്ചിത്ര പ്രവര്‍ത്തക ആയിഷ സുല്‍ത്താന. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടും ഫോണ്‍ പിടിച്ചെടുത്തതെന്തിനെന്ന് അറിയില്ല. ഉമ്മയുടെയും സഹോദരന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം പോലീസ് പരിശോധിച്ചു. ലക്ഷദ്വീപില്‍ നിന്ന് തിരിച്ചെത്തിയ ശേഷം വിമാനത്താവളത്തില്‍ വെച്ച്‌ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആയിഷ. അഗത്തിയില്‍ നിന്നും ആയിഷ യാത്ര ചെയ്ത വിമാനം മോശം കാലാവസ്ഥയെത്തുടര്‍ന്ന് ആദ്യം കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടിരുന്നു. പിന്നീട് നെടുമ്പാശ്ശേരിയില്‍ തന്നെ ഇറക്കുകയായിരുന്നു.

അതേസമയം ആയിഷ സുൽത്താനയ്ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ആയിഷയുടെ ജൈവായുധ പരാമർശം കേന്ദ്രസർക്കാരിനെ അട്ടിമറിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് പ്രാഥമിക വിലയിരുത്തലിൽ കണക്കാക്കാനാകില്ലെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് ജസ്റ്റിസ് അശോക് മേനോനാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.

ലക്ഷദ്വീപിൽ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളോടും കോവിഡ് നിയന്ത്രണങ്ങളോടുമുള്ള എതിർപ്പ് പ്രകടിപ്പിക്കാനാണ് ഈ പരാമർശം നടത്തിയതെന്നും കോടതി വിലയിരുത്തി. സർക്കാരിനെതിരേ വിദ്വേഷമുണ്ടാക്കുന്ന സാഹചര്യത്തിലേ രാജ്യദ്രോഹക്കുറ്റം നിലനിൽക്കൂ. മുൻകൂർ ജാമ്യഹർജിയാണ് പരിഗണിക്കുന്നതെന്നതിനാൽ കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

Also Read:  രാജ്യദ്രോഹ കേസിൽ ആയിഷ സുൽത്താനയുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു

ജൈവായുധമെന്ന പ്രയോഗത്തിൽ ആയിഷ ഖേദം പ്രകടിപ്പിച്ചതായി അവർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി. വിജയഭാനു വാദിച്ചതും കോടതി കണക്കിലെടുത്തു. കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ആവശ്യം പ്രോസിക്യൂഷനും ഉന്നയിച്ചില്ല. അറസ്റ്റുചെയ്താൽ 50,000 രൂപയുടെ സ്വന്തം ബോണ്ടിലും തുല്യതുകയുടെ രണ്ട് ആൾജാമ്യത്തിലും വിട്ടയക്കണമെന്നാണ് നിർദേശം. ചോദ്യംചെയ്യലിന് കവരത്തിയിലെത്തിയ ആയിഷ കോവിഡ് പ്രോട്ടോകോൾ ലംഘിച്ചെന്നുകാട്ടി ലക്ഷദ്വീപ് ഭരണകൂടം വ്യാഴാഴ്ചയും ജാമ്യഹർജി പരിഗണിച്ച ബെഞ്ചിൽ റിപ്പോർട്ട് ഫയൽ ചെയ്തിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം18 hours ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം19 hours ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

careless driving.jpg careless driving.jpg
കേരളം19 hours ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

20240423 070036.jpg 20240423 070036.jpg
കേരളം19 hours ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

bus.jpeg bus.jpeg
കേരളം2 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

20240422 090400.jpg 20240422 090400.jpg
കേരളം2 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

bird flu.jpeg bird flu.jpeg
കേരളം2 days ago

പക്ഷിപ്പനി: കേരള-തമിഴ്നാട്‌ അതിർത്തിയിൽ ജാഗ്രതാ നിർദേശം; പരിശോധന കർശനമാക്കി

harshina.jpg harshina.jpg
കേരളം3 days ago

ദുരിതത്തിന് അറുതിയില്ല; ഹർഷീനയ്ക്ക് വീണ്ടും ശസ്ത്രക്രിയ

Screenshot 20240420 103430 Opera.jpg Screenshot 20240420 103430 Opera.jpg
കേരളം4 days ago

കല്യാശേരിയിലെ കള്ളവോട്ടില്‍ 6 പേർക്കെതിരെ കേസ്, 5 ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു

images 17.jpeg images 17.jpeg
കേരളം4 days ago

ജെസ്ന ഗര്‍ഭിണി അല്ലായിരുന്നു; ജെസ്ന കേസില്‍ വിശദീകരണവുമായി സിബിഐ

വിനോദം

പ്രവാസി വാർത്തകൾ