ലാവ്ലിന് കേസുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും ഡിസംബര്‍ മൂന്നിന് സുപ്രീംകോടതി പരിഗണിക്കും. കഴിഞ്ഞ ദിവസത്തെ കോടതി നടപടികളുടെ ഭാഗമായി ഇന്നലെ പുറത്തിറങ്ങിയ ഉത്തരവിലാണ് ഡിസംബര്‍ മൂന്നിന് കേസിലെ മുഴുവന്‍ ഹര്‍ജികളും പരിഗണിക്കുമെന്ന് ജസ്റ്റിസ് യു.യു ലളിതിന്റെ...
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന് വിജയം. നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയാണ് അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ബൈഡന് സ്ഥാനമേല്‍ക്കുന്നത്. ഇന്ത്യന്‍ വംശജ കമല ഹാരിസ് വൈസ് പ്രസിഡന്റാകും. ഇതോടെ...
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എം.സി കമറുദ്ദീന് എം.എല്‍.എയെ റിമാന്‍ഡ് ചെയ്തു. കമറുദ്ദീനെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റും. എം.എല്‍.എയുടെ ജാമ്യ ഹര്‍ജി കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച പരിഗണിക്കും. നിലവില്‍ അന്വേഷണ സംഘം...
മുതിർന്ന മാധ്യമ പ്രവർത്തകനും മനോരമ വാരിക മുൻ പത്രാധിപരും എഴുത്തുകാരനും നാടകപ്രവർത്തകനുമായ കെ. പത്മനാഭൻ നായർ (പത്മൻ -90) നിര്യാതനായി. വിഖ്യാത സാഹിത്യകാരൻ സി.വി.രാമൻപിള്ളയുടെ മകൾ മഹേശ്വരിയമ്മയുടെയും ഹാസ്യസാമ്രാട്ട് ഇ.വി. കൃഷ്ണപിള്ളയുടെയും മകനും പ്രശസ്ത നടൻ...
അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദ്ദീന്. ഹൈക്കോടതി തിങ്കളാഴ്ച തന്റെ കേസ് പരിഗണിക്കാനിരിക്കെ അതിനുപോലും കാത്തുനില്‍ക്കാതെയാണ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തന്നെ...
വിദേശ സര്‍വകലാശാലകളിലെ കോഴ്സുകള്‍ ഇനി കേരളത്തിലും. സര്‍ക്കാര്‍, എയ്ഡഡ് കോളജുകള്‍, സര്‍വകലാശാലകള്‍ എന്നിവയില്‍ പുതിയ 197 കോഴ്സുകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. 47 സര്‍ക്കാര്‍ കോളജുകളില്‍ 49 കോഴ്സുകള്‍, 105 എയ്ഡഡ് കോളജുകളില്‍ 117 കോഴ്സുകള്‍,...
വിവിധ സർക്കാർ വകുപ്പുകളിലേക്കുള്ള പി.എസ്.സി നിയമനങ്ങൾ വൈകുന്നതിൽ പ്രതിഷേധിച്ച് റാങ്ക് ഹോൾഡേഴ്സ് സർക്കാരിനെതിരെ സമരത്തിനൊരുങ്ങുന്നു. വകുപ്പുകളിലേക്കുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ നിരവധി ഉദ്യോഗാർഥികൾക്ക് ജോലി നഷ്ടമാകുന്നുവെന്നതാണ് പ്രധാന ആരോപണം. കൂടുതൽ നിയമനം നടത്തിയെന്ന സർക്കാർ പ്രഖ്യാപനം...
ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്. 1നെയും ഒൻപത് വിദേശ ഉപഗ്രഹങ്ങളെയും വഹിച്ചുകൊണ്ടാണ് പി.എസ്.എൽ.വി. സി 49 പറന്നുയർന്നത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ഐഎസ്ആർഒയുടെ ആദ്യ വിക്ഷേപണ ദൗത്യമാണിത്. കനത്ത മഴയും ഇടിയും മൂലം 3 മണിക്ക്...
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു. ഗവര്‍ണര്‍ തന്നെയാണ് ട്വിറ്ററിലൂടെ കൊവിഡ് ബാധിതനായ വിവരം പുറത്തുവിട്ടത്. രാജ്ഭവനില്‍ ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആശങ്ക വേണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച...
ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ഇ.ഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഉച്ചയോടെ ബിനീഷിനെ ബംഗളൂരു സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. കേരളത്തിലെ പരിശോധനയില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഇനിയും കസ്റ്റഡി നീട്ടണമെന്ന് അന്വേഷണ...
കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ വിതരണം ചെയ്ത കേസില്‍ മന്ത്രി കെ.ടി ജലീലിന് കസ്റ്റംസ് നോട്ടിസ്. തിങ്കളാഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ ഹാജരാകാനാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. നികുതി ഇളവിലൂടെ കൊണ്ടുവന്ന ഖുര്‍ആന്‍ വിതരണം ചെയ്തത്...
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് സ്വകാര്യ ആശുപത്രികളിലടക്കം കോവിഡ് റാപിഡ് ആന്റിജൻ പരിശോധന സർക്കാർ സൗജന്യമാക്കി. ആരോഗ്യപ്രവർത്തകർ, ആശമാർ, റവന്യൂ, സിവിൽ സപ്ലൈസ്, പൊലീസ്, തദ്ദേശവകുപ്പ് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, കോവിഡ് സന്നദ്ധപ്രവർത്തകർ എന്നിവർക്കും റാപിഡ് ആന്റിജൻ പരിശോധന സൗജന്യമായിരിക്കുമെന്ന്...
വൈറ്റ് ഹൗസിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ വാർത്താസമ്മേളനം എബിസി, സിബിഎസ്, എൻബിസി തുടങ്ങിയ ആഗോള മാധ്യമങ്ങൾ തത്സമയത്തിനിടെ നിർത്തിവച്ചു. തെരഞ്ഞെടുപ്പിൽ വലിയ രീതിയിലുള്ള അട്ടിമറി ശ്രമം നടന്നുവെന്ന നുണപ്രചാരണം ട്രംപ് നടത്തിയപ്പോഴാണ് ചാനലുകൾ തത്സമയ...
സംരംഭകരാകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് സാങ്കേതികാധിഷ്ഠിത ബിസിനസ് അവസരങ്ങൾ ഒരുക്കുന്നതിന് നോർക്കയും കേരള സ്റ്റാർട്ടപ്പ് മിഷനും (കെഎസ് യുഎം) സംയുക്തമായി നോർക്ക പ്രവാസി സ്റ്റാർട്ടപ്പ് പ്രോഗ്രാം എൻപിഎസ് പി) നടപ്പിലാക്കുന്നു. പ്രവാസികളുടെ പ്രൊഫഷണൽ നൈപുണ്യത്തിനനുസൃതമായ പുനരധിവാസത്തിനും, സമാനമായ...
കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന നേന്ത്രക്കായകള്‍ കടല്‍കടക്കാനൊരുങ്ങുന്നു. ആദ്യ ഘട്ടത്തില്‍ നേന്ത്രക്കായ ലണ്ടനിലേക്ക് അയക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന് കൗണ്‍സില്‍ കേരളയുടെ സീ-ഷിപ്പ്മെന്റ് പ്രോട്ടോകോള്‍ പ്രകാരമാണ് ലണ്ടനിലേക്ക് ട്രയല്‍ കയറ്റുമതി നടത്തുക. കേരളത്തിലെ കയറ്റുമതി...
പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇടപെട്ട് നടത്തുന്ന കേന്ദ്ര ഏജന്‍സികളുടെ അതിരുവിട്ട പ്രവര്‍ത്തനങ്ങളെകുറിച്ച് വീണ്ടും ഇരട്ട നിലപാടുമായി രമേശ് ചെന്നിത്തല. തന്റെ ട്വിറ്ററിലൂടെ നടത്തിയ ട്വീറ്റിലാണ് ചെന്നിത്തല്ല ഇരട്ട നിലപാട് വീണ്ടും പ്രകടിപ്പിച്ചിരിക്കുന്നത്. പഞ്ചാബിലെ കോണ്‍ഗ്രസ്...
സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന് ഒഴിയേണ്ടതില്ലെന്ന് സി.പി.എം സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. ഒരു വ്യക്തിയെന്ന നിലയില്‍ ബിനീഷ് തന്നെയാണ് കേസ് നേരിടേണ്ടത്. അത് അദ്ദേഹം തന്നെ നേരിടുകയും ചെയ്യും. അന്വേഷണം നടക്കുകയാണ്. തെറ്റു ചെയ്തെന്ന്...
സംസ്ഥാനത്തെ ജലസ്രോതസുകളുടെ വിവര ശേഖരണവും ജലബജറ്റിംഗും സാധ്യമാക്കുന്നതിന് ഭൂജലവകുപ്പ് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ‘നീരറിവ്’ എന്ന പേരിലുള്ള ആപ് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പ്രകാശനം ചെയ്തു. മന്ത്രിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍...
കണ്ണൂരില്‍ അസാം സ്വദേശികളായ ദമ്പതികളില്‍ നിന്ന് നവജാതശിശുവിനെ വില്ക്കാന് ശ്രമം കക്കാട് ഹാജി ക്വാര്‍ട്ടേഴ്സില്‍ വാടകയ്ക്ക് താമസിച്ചുവരുകയായിരുന്ന അസം ബക്ബാര് സ്വദേശികളായ ദമ്പതികളാണ് ഏഴുദിവസം പ്രായമുള്ള കുഞ്ഞിനെ അയല്‍വാസിയായ യുവതിക്ക് വില്‍പ്പന നടത്താനിരുന്നത്. പണത്തെ ചൊല്ലിയുള്ള...
സംസ്ഥാനത്ത് ഇന്ന് 7002 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 951, കോഴിക്കോട് 763, മലപ്പുറം 761, എറണാകുളം 673, കൊല്ലം 671, ആലപ്പുഴ 643, തിരുവനന്തപുരം 617, പാലക്കാട് 464, കോട്ടയം 461, കണ്ണൂര്‍ 354,...
15 വർഷത്തിലേറെ പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾക്കു ജനുവരി ഒന്നിനു ശേഷം നിരോധനം ഏർപ്പെടുത്തി കേരള മോട്ടർവാഹന ചട്ടം സർക്കാർ ഭേദഗതി ചെയ്തു. പൊതു ഗതാഗതത്തിന് ഉപയോഗിക്കുന്ന ഓട്ടോറിക്ഷകൾക്കാണു ബാധകം. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദേശം കണക്കിലെടുത്തു...
തദ്ദേശ തെരഞ്ഞെടുപ്പ് തീയ്യതികള്‍ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായിട്ടാണ് നടത്തുക. ഒന്നാംഘട്ടം ഡിസംബര്‍ 8ന് തിരുവനന്തപുരം ആലപ്പുഴ പത്തനംതിട്ട ഇടുക്കി, രണ്ടാംഘട്ടം ഡിസംബര്‍ 10 ന് കോട്ടയം,എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് മൂന്നാംഘട്ട തെരഞ്ഞെടുപ്പ് ഡിസംബർ...
എസ്.എന്‍.സി ലാവ്ലിന് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും നീട്ടി. കേസ് നീട്ടിവയ്ക്കണമെന്ന സി.ബി.ഐയുടെ ആവശ്യം പരിഗണിച്ചാണ് കേസ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കുമെന്ന് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് അറിയിച്ചത്.
വയനാട് മാവോയിസ്റ്റ്-പോലിസ് ഏറ്റുമുട്ടലില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കേരളത്തില്‍ മാവോയിസ്റ്റുകള്‍ ഭീഷണിയല്ലെന്നും അവരെ ഭീഷണിയായി നിലനിര്‍ത്തേണ്ടത് പോലിസിന്റെ മാത്രം ആവശ്യമാണെന്നും കാനം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാവോയിസ്റ്റുകളെ ഇടയ്ക്കിടെ വെടിവച്ചു...
01.01.1999 മുതല്‍ 31.12.2019 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ തനതു സീനിയോരിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്ട്രേഷന് പുതുക്കുന്നതിന് സമയം അനുവദിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവായി....
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 84 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 47,638 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 84,11,724 ആയി. ഒരു ദിവസത്തിനിടെ 670 പേരാണ് കോവിഡ്...
പണം ഇടപാട് നടത്താന്‍ വാട്ട്സ്ആപ്പിന് ഇന്ത്യയില്‍ അനുമതിയായി. ആദ്യഘട്ടത്തില്‍ 20 മില്യണ്‍ ഉപഭോക്താക്കള്‍ക്കാണ് വാട്സ്ആപ്പിന്റെ ഈ സേവനം ലഭ്യമാകുക. നാഷണല്‍ പെയ്മെന്റ് കോര്പറേഷന് ആണ് അനുമതി നല്‍കിയത്. റിസര്‍വ് ബാങ്കിന്റെ എല്ലാ ചട്ടങ്ങളും പാലിക്കണമെന്ന വ്യവസ്ഥയോടെയാണ്...
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പേരില്‍ വ്യാജ തൊഴില്‍ വെബ്സൈറ്റിലൂടെ 27000 ത്തോളം ആളുകളെ കബളിപ്പിച്ചു. ഒരു മാസത്തിനിടെ ഇത്തരത്തില്‍ രജിസ്ട്രേഷന് ഫീസായി തട്ടിയെടുത്തത് 1.09 കോടി രൂപ. സംഭവത്തില്‍ അഞ്ചു പേരെ പിടികൂടിയതായി ഡല്‍ഹി പോലീസ്...
പുതിയ സ്പോണ്‍സര്‍ഷിപ് നിയമ പ്രകാരം കരാര്‍ കാലാവധിക്കിടെ തൊഴിലാളികള്‍ക്ക് ജോലിസ്ഥലം മാറണമെങ്കില്‍ നിരവധി നിബന്ധനകള്‍ പാലിക്കേണ്ടിവരും. കരാര്‍ കാലാവധി അവസാനിച്ചാല്‍ തൊഴില്‍ മാറ്റത്തിന് സ്പോണ്‍സറുടെ അനുമതി ആവശ്യമില്ല. എന്നാല്‍ കാലാവധിക്കിടെ തൊഴില്‍ മാറണമെങ്കില്‍ മൂന്നുമാസം മുമ്ബ്...
കെ.എം ഷാജി എം.എല്‍.എയുടെ വീടിന്റെ പ്ലാന്‍ ക്രമപ്പെടുത്താനുള്ള അപേക്ഷ കോഴിക്കോട് കോര്പ്പറേഷന് തള്ളി. സമര്‍പ്പിച്ച പ്ലാനിലുള്ളതിനേക്കാള്‍ അളവിലാണ് വീടിന്റെ നിര്‍മാണമെന്നാണ് കണ്ടെത്തല്‍. അപേക്ഷയില്‍ പിഴവുകളുണ്ടെന്നും അത് തിരുത്തി വീണ്ടും അപേക്ഷ നല്‍കണമെന്നും കോര്പ്പറേഷന് സെക്രട്ടറി അറിയിച്ചു....
കോവിഡ് സാധ്യതാ വാക്സിന് കണക്കുകൂട്ടിയതിലും നേരത്തേ പുറത്തുവരുമെന്നു സൂചന. ഐ.സി.എം.ആറുമായി സഹകരിച്ച് സ്വകാര്യ കമ്പനിയായ ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിനാണ് രാജ്യത്തിനു പ്രതീക്ഷയാകുന്നത്. 2021 ഫെബ്രുവരിയില്‍ ഇന്ത്യയില്‍ തദ്ദേശീയ വാക്സിന് വരുമെന്നാണ് കരുതുന്നത്. അവസാനഘട്ട പരീക്ഷണങ്ങള്‍...
എസ്.എന്‍.സി ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. അതേസമയം, കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക്മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ വീണ്ടും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. സി.ബി.ഐ രണ്ടാംതവണയാണ് കേസ് മാറ്റണമെന്ന്...
തദ്ദേശ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം പുറത്തിറക്കി. വോട്ടെടുപ്പ് ദിവസം പോളിങ് സ്റ്റേഷനുകളുടെ നിശ്ചിതദൂരപരിധിയില്‍ രാഷ്ട്രീയകക്ഷികളുടെ പേരോ ചിഹ്നമോ ആലേഖനം ചെയ്ത മാസ്ക് ഉപയോഗിക്കരുത്. വോട്ടെടുപ്പിന്റെ വിജ്ഞാപനം വരുന്നതുമുതല്‍ ചട്ടം പ്രാബല്യത്തില്‍ വരുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി....
മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് കൊവിഡ്. ഇദ്ദേഹത്തിനോട് നാളെ ഹാജരാകാന്‍ ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. അതേസമയം സി.എം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഇഡി വിളിപ്പിച്ചതില്‍ സര്‍ക്കാരിന് യാതൊരു ആശങ്കയുമില്ലെന്ന്...
കോവിഡ് സാഹചര്യത്തില്‍ ആശുപത്രിയില്‍ എത്താതെ ഡോക്ടറെ കാണാനുള്ള ടെലി മെഡിസിന് സംവിധാനം ഇ-സഞ്ജീവനി വിജയം കണ്ടതിനെ തുടര്‍ന്ന് അതിസങ്കീര്‍ണ രോഗങ്ങള്‍ക്കുള്ള വിദഗ്ധ ചികിത്സയ്ക്കായി സംസ്ഥാനത്ത് ഇ-ഹെല്‍ത്ത് ടെലിമെഡിസിന്‍ സംവിധാനം വരുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ...
കേരള ലോ അക്കാദമി മൂട്ട് കോര്‍ട്ട് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ജസ്റ്റിസ് പി. ഗോവിന്ദമേനോന് മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള 20മത് ക്ലൈന്റ് കണ്‍സള്‍ട്ടിംഗ് കോമ്പറ്റീഷന് ഇന്ന് ലോ കോളേജില്‍ വെച്ച് വെര്‍ച്വല്‍ രീതിയില്‍ നടന്നു....
സംസ്ഥാനത്ത് ഇന്ന് 6820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തൃശൂര്‍ 900, കോഴിക്കോട് 828, തിരുവനന്തപുരം 756, എറണാകുളം 749, ആലപ്പുഴ 660, മലപ്പുറം 627, കൊല്ലം 523, കോട്ടയം 479, പാലക്കാട് 372, കണ്ണൂര്‍ 329, പത്തനംതിട്ട...
സ്കോള്‍-കേരള മുഖേന 2020-22 ബാച്ചിലേക്കുള്ള ഹയര്‍ സെക്കന്‍ഡറി കോഴ്സുകളുടെ ഒന്നാം വര്‍ഷ പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്യാനുള്ള സമയം നീട്ടി. പിഴയില്ലാതെ 23 വരെയും 60 രൂപ പിഴയോടെ 30 വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍...
ലൈഫ് ഇടപാടില്‍ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ജെയിംസ് മാത്യു എം.എല്‍.എ. ഫയലുകള്‍ ആവശ്യപ്പെട്ടത് അവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി എം.എല്‍.എ സ്പീക്കര്‍ക്ക് പരാതി നല്കി. പരാതി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ടു. ലൈഫ് ഇടപാടിലെ പല ഫയലുകളും ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ്...
ഇന്ത്യയിൽ ആദ്യമായി നെൽവയലുടമകൾക്ക് റോയൽറ്റി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഹെക്ടറിന് ഓരോ വർഷവും 2000 രൂപ നിരക്കിലാണ് അനുവദിക്കുന്നത്. റോയൽറ്റി നൽകുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിർവ്വഹിച്ചു. രാജ്യത്ത് ആദ്യമായാണ് നെൽവയലുടമകൾക്ക് റോയൽറ്റി...
ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപകനും ബിഷപ്പുമായ കെ.പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. വിദേശ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് പരിശോധന ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. ഇന്ന് രാവിലെ ഏഴ് മണി മുതലാണ് തിരുവല്ലയിലെ...
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ആറ് ദിവസത്തേക്ക് കൂടി എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വിട്ടു. സ്വര്‍ണ്ണക്കടത്തും ലൈഫ് മിഷനും തമ്മില്‍ ബന്ധമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ പറഞ്ഞു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്നയ്ക്ക്...
ബിനീഷ് വീട്ടിലേക്ക് വരണമെങ്കില്‍ മഹ്സറില്‍ ഒപ്പിടണം. ഒപ്പിട്ടില്ലെങ്കില്‍ ബിനീഷ് കൂടുതല്‍ കുടുങ്ങുമെന്നും പറഞ്ഞതായി ബിനീഷ് കോടിയേരിയുടെ ഭാര്യ. ഇ.ഡി അമ്മയുടെ ഐഫോണ്‍ കൊണ്ടുപോയെന്ന് ബിനീഷിന്റെ ഭാര്യ പറഞ്ഞു. ബിനീഷ് ബോസ്സും ഡോണുമല്ലെന്നും തന്റെ രണ്ട് കുട്ടികളുടെ...
പൂർണ ഗർഭിണിയായ യുവതിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ട് ഗർഭസ്ഥശിശു മരിച്ചു. യുവതിയെ തിരുവനന്തപുരം എസ്എടിയിലേക്കു കൊണ്ടുപോകുന്നതിനിടെ കല്ലുവാതുക്കൽ ജംങ്ഷനു സമീപമാണ് അപകടമുണ്ടായത്. ആംബുലൻസ് ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ നാലു പേർക്ക് പരുക്കേറ്റു. മീയണ്ണൂർ...
സംസ്ഥാനത്തെ ബിപിഎല്‍ കുടുംബങ്ങള്‍ക്കും കൊവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്കും ആന്റിജന്‍ പരിശോധന കര്‍ശനമാക്കാന്‍ ഉത്തരവ്. ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ജലദോഷം, പനി, തൊണ്ട വേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ സൗജന്യമായി ആന്റിജന്‍ പരിശോധന നടത്തും. ഓരോ ജില്ലയിലും...
തദ്ദേശ തെരഞ്ഞെടുപ്പ് തീയ്യതി ഉടന്‍ പ്രഖ്യാപിക്കും. രണ്ട് ഘട്ടമായാണ് വോട്ടടെുപ്പ് നടത്തുക. ചര്‍ച്ചകളെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന് പൂര്‍ത്തിയാക്കിയതോടെ ഉടന്‍ വിജ്ഞാപനം പുറത്തിറക്കാനാണ് തീരുമാനം. തീയ്യതി ഇന്നോ നാളയോ പ്രഖ്യാപിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ കാലാവധി അടുത്ത...
കോവിഡിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സെപ്തംബര്‍ 1 മുതല്‍ 6 മാസത്തേക്കുകൂടി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെയ്ക്കാനെടുത്ത തീരുമാനം പിന്‍വലിച്ചു. ഇപ്പോള്‍ മാറ്റിവെച്ചിരിക്കുന്ന ലീവ് സറണ്ടര്‍ ആനുകൂല്യം പി.എഫില്‍ ലയിപ്പിക്കേണ്ടതാണ് എന്ന വ്യവസ്ഥയില്‍ 2020...
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിരൂപീകരിക്കുവാന് തീരുമാനിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കാലാവധി നവംബര്‍ 11-ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ഭരണസ്തംഭനം ഒഴിവാക്കുന്നതിന് വേണ്ടിയാണ് 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചത്. ജില്ലാ പഞ്ചായത്തില്‍...
എയ്ഡഡ് സ്കൂളുകളില്‍ നിയമാനുസൃതം നിയമിക്കപ്പെട്ടവരും ഇതുവരെ നിയമനാംഗീകാരം ലഭിക്കാത്തതുമായ അദ്ധ്യാപകരുടെ നിയമനങ്ങള്‍ക്ക് അംഗീകാരം നല്കാന് ധാരണയായി. ധനകാര്യവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്ക്, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് എന്നിവരുമായി കര്‍ദ്ദിനാള്‍ ബസേലിയോസ്...
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പ്പറേഷന് കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് നടപ്പാക്കുന്ന വനിതാശാക്തീകരണ പദ്ധതിയില്‍ മൈക്രോ ഫിനാന്‍സ് വായ്പ നല്കുന്നു. ഇതിനായി കുടുംബശ്രീയില്‍ രജിസ്റ്റര്‍ ചെയ്ത അയല്‍ക്കൂട്ടങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കുടുംബശ്രീയുടെ ഗ്രേഡിംഗ്...