Connect with us

കേരളം

അതിരപ്പിള്ളി, വാഴച്ചാല്‍ തുറന്നു; മലക്കപ്പാറയിലേക്കും പ്രവേശനം

Published

on

കനത്ത മഴയെത്തുടര്‍ന്ന് പ്രവേശനം നിരോധിച്ച തൃശൂര്‍ ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തുറന്നു. അതിരപ്പിള്ളി, വാഴച്ചാല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് തുറന്നത്. ഇവിടങ്ങളിലേക്ക് രാവിലെ മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനാനുമതി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

മലക്കപ്പാറയിലേക്കുള്ള യാത്രക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കും പിന്‍വലിച്ചിട്ടുണ്ട്. ആളുകള്‍ക്ക് മലക്കപ്പാറയിലേക്ക് പോകാമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. മഴ കുറഞ്ഞ സാഹചര്യത്തിലാണ് വിലക്ക് പിന്‍വലിച്ചത്.

അതേ സമയം കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാ‌ലാവസ്ഥ വകുപ്പ് അറിയിച്ചു. റെഡ് അലർട്ടോ ഓറഞ്ച് അലർട്ടോ നിലവിൽ ഇല്ല.തുലാവർഷത്തിന്റെ ഭാഗമായുള്ള മഴയാണ് ഉണ്ടാവുക. ഇരട്ട ന്യൂനമര്‍ദ്ദം നിലവിലുണ്ടെങ്കിലും കേരളത്തില്‍ വലിയ സ്വാധീനമുണ്ടാകില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍.

അറബിക്കടലിലെ ന്യൂനമർദ്ദം വടക്ക് പടിഞ്ഞാറൻ ദിശയിൽ അകന്ന് പോവുകയാണ്. ഇതിന്റെ സ്വാധീനഫലമായി വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ തമിഴ്നാട്, ആന്ധ്രാ തീരത്ത് പ്രവേശിക്കും. ഇതിന്റെ പ്രഭാവത്തിൽ വെള്ളിയാഴ്ച മുതൽ, കേരളത്തിൽ മഴ വീണ്ടും സജീവമാകും.

കനത്ത മഴയെ തുടർന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തുറന്ന ചെറുതോണി അണക്കെട്ടിൻറെ ഷട്ടർ അടച്ചു. രാത്രി ഒൻപതേമുക്കാലിനാണ് ഷട്ടർ അടച്ചത്.ഇടുക്കി ജലനിരപ്പ് 2399.14 അടിയാണിപ്പോൾ. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെജലനിരപ്പിൽ ഇന്നലെ വൈകിട്ട് നേരിയ വർദ്ധന ഉണ്ടായി.മുല്ലപ്പെരിയാർ 140.65 അടിയായി ഉയർന്നു

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version