Uncategorized
അര്‍ണബ് ഗോസ്വാമിയ്ക്ക് ജാമ്യമില്ല
ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയ്ക്ക് ജാമ്യമില്ല.
ബോംബൈ ഹൈക്കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇടക്കാല ജാമ്യം നല്‍കേണ്ട അസാധാരണ സാഹചര്യമില്ലെന്നും ബോംബൈ ഹൈക്കോടതി വ്യക്തമാക്കി.
അതേ സമയം, അര്‍ണബിന് സെഷന്‍സ് കോടതിയെ സമീപിക്കാമെന്നും നാലു ദിവസത്തിനുള്ളില്‍ തീരുമാനം ഉണ്ടാകണമെന്നും ബോംബൈ ഹൈക്കോടതി ഉത്തരവിട്ടു.
അര്‍ണബ് അലിബാഗിലെ സെഷന്‍സ് കോടതിയെ ജാമ്യത്തിനായി സമീപിച്ചിട്ടുണ്ട്.
കസ്റ്റഡിയിലിരിക്കവെ ഫോണ്‍ ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അലിബാഗിലെ ക്വാറന്റൈന് കേന്ദ്രത്തില്‍ നിന്ന് തലോജ ജയിലിലേക്ക് അര്‍ണബിനെ കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.