ദേശീയം
കശ്മീരില്‍ നാലു ഭീകരരെ വധിച്ച് സൈന്യം; ഒരു ഭീകരനെ ജീവനോടെ പിടികൂടി
ജമ്മു കശ്മീരില്‍ വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ നാലു ഭീകരരെ സൈന്യം വധിച്ചു. അഞ്ചിടങ്ങളിലാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. പുല്‍വാമയില്‍ രണ്ടും ഗണ്ടര്‍ബാള്‍, ഹന്ദ്‌വാര എന്നിവിടങ്ങളില്‍ ഓരോ ഭീകരരെയുമാണ് വധിച്ചത്.
ഒരു ഭീകരനെ ജീവനോടെ പിടികൂടിയതായും ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. പുല്‍വാമയില്‍ വധിച്ച ഭീകരരില്‍ ഒരാള്‍ പാകിസ്ഥാൻ പൗരനാണ്. ഇവര്‍ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് സംഘാംഗങ്ങളാണെന്ന് പൊലീസ് വ്യക്തമാക്കി.
ഗണ്ടര്‍ബാളിലും ഹന്ദ് വാരയിലും ലഷ്‌കര്‍ ഇ തയ്ബ ഭീകരരെയാണ് വധിച്ചതെന്നും കശ്മീര്‍ പൊലീസ് ഐജി വിജയകുമാര്‍ അറിയിച്ചു. പ്രദേശത്ത് പൊലീസും സൈന്യവും കൂടുതല്‍ തിരച്ചില്‍ നടത്തി വരികയാണ്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement