കേരളം
അരിക്കൊമ്പന്റെ വലതുകണ്ണിന് കാഴ്‌ചക്കുറവ്; തുമ്പിക്കയ്യിൽ മുറിവുകൾ
അരിക്കൊമ്പന്റെ വലതുകണ്ണിന് കാഴ്‌ചക്കുറവെന്ന് വനം വകുപ്പിന്റെ റിപ്പോർട്ട്. വനം വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ജിപിഎസ് കോളർ ധരിപ്പിക്കുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമായതെന്ന് റിപ്പോർട്ടിൽ പറയുന്നു. തുമ്പിക്കയ്യിൽ മുറിവുകളും കണ്ടെത്തിയിരുന്നു. ഇതിന് മരുന്ന് നൽകിയിട്ടുണ്ട്. അരിക്കൊമ്പനെ പ്രത്യേകം നിരീക്ഷിച്ചു വരികയാണെന്നും വനം വകുപ്പ് കോടതിയെ അറിയിച്ചു.
ഏപ്രിൽ 30ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ടത്. അരിക്കൊമ്പന്‍ വിഷയം പരിഗണിക്കവേ അരിക്കൊമ്പന്‍ ചിന്നക്കാനിലേക്ക് തിരികെ വരാന്‍ സാധ്യതയില്ലേ എന്ന് കോടതി വനം വകുപ്പിനോട് ചോദിച്ചിരുന്നു. ഭക്ഷണവും വെള്ളവും തേടി ആന തിരികെ വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ നിരീക്ഷണം ശക്തമാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
അരിക്കൊമ്പന്‍ ദൗത്യത്തില്‍ തൃപ്‌തി രേഖപ്പെടുത്തിയ കോടതി ദൗത്യത്തില്‍ പങ്കെടുത്തവരെ അഭിനന്ദിച്ചു. ജസ്റ്റിസ് എകെ ജയശങ്കരന്‍ നമ്പ്യാര്‍ ദൗത്യസംഘാംഗങ്ങളെ അഭിനന്ദിച്ച് കത്ത് നല്‍കി. സുരക്ഷിതമായും സഹാനുഭൂതിയോടെയും സംഘാംഗങ്ങള്‍ ദൗത്യം നിര്‍വഹിച്ചത് മനുഷ്യത്വപരമായ അടയാളമാണെന്ന് കത്തില്‍ പറയുന്നു.