Connect with us

കേരളം

ആരവം കോസ്റ്റൽ ഗെയിംസ് 2024: കരുംകുളം ഗ്രാമപഞ്ചായത്ത്‌ ഓവറോൾ ചാമ്പ്യന്മാർ

Published

on

1707759527296.jpg

തിരുവനന്തപുരം ജില്ലാ ഭരണകൂടവും കായിക യുവജനകാര്യ വകുപ്പും സംയുക്തമായി ചേർന്ന് ജില്ലയിലെ തീരദേശ മേഖലയിലെ മത്സ്യതൊഴിലാളി വിഭാഗത്തിൽപ്പെട്ട യുവതീ – യുവാക്കായി സംഘടിപ്പിച്ച ആരവം കോസ്റ്റൽ ഗെയിംസിൽ കരുംകുളം ഗ്രാമപഞ്ചായത്ത്‌ ഓവറോൾ ചാമ്പ്യന്മാരായി. ഗെയിംസിന്റെ സമ്മാന ദാനവും സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും കായിക യുവജനകാര്യ വകുപ്പ് ഡയറക്ടർ രാജീവ്‌ കുമാർ ചൗധരി നിർവഹിച്ചു.

കായിക മത്സരങ്ങളില്‍ ഓരോ വിഭാഗങ്ങളിലും ഓവറോള്‍ ചാമ്പ്യന്മാരായ പഞ്ചായത്തിനും ഏറ്റവും കൂടുതൽ പോയിന്റ് നേടിയ മികച്ച കായികതാരത്തിനും സമ്മാനവിതരണം ചെയ്തു. കബഡി, ഫുട്ബോൾ, വടംവലി, വോളിബോൾ എന്നീ നാല് ഇനങ്ങളിൽ തദ്ദേശ സ്വയംഭരണസ്ഥാപന അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട പുരുഷ-വനിതാ ടീമുകളാണ് മൽസരങ്ങളിൽ പങ്കെടുത്തത്.

അടിമലത്തുറ ജയ് ക്രൈസ്റ്റ് ഫുട്ബോൾ ഗ്രൗണ്ടിലും പുല്ലുവിള ലിയോ XIII സ്കൂൾ ഗ്രൗണ്ടിലുമായി രണ്ട് ദിവസങ്ങളിലായി നടത്തിയ മത്സരത്തിൽ പൂവാർ, കരുംകുളം, കോട്ടുകാൽ, ചിറയൻകീഴ്, കാരോട്, വെട്ടൂർ, തിരുവനന്തപുരം നഗരസഭാ എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകളാണ് മത്സരങ്ങളിൽ പങ്കെടുത്തത്. തദ്ദേശീയരായ സന്തോഷ് ട്രോഫി താരങ്ങളും മിസ്സ് ഗോൾഡൻ ഫേയ്സ് ഓഫ് സൗത്ത് ഇന്ത്യ 2024 ഫസ്റ്റ് റണ്ണർ അപ്പ് തുടങ്ങിയവർ ചടങ്ങിൽ വിശിഷ്ട അതിഥികളായി.


അടിമലത്തുറ ജയ് ക്രൈസ്റ്റ് ഫുട്ബോൾ ഗ്രൗണ്ടിൽ നടന്ന സമാപന ചടങ്ങിൽ കോട്ടുകാൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് കെ. ചന്ദ്രലേഖ അധ്യക്ഷത വഹിച്ചു. പൂവാർ, കരുംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, സബ് കളക്ടർ ഡോ. അശ്വതി ശ്രീനിവാസ്, അസിസ്റ്റന്റ് കളക്ടർ അഖിൽ.വി.മേനോൻ, സ്പോർട്സ് കേരള ഫൗണ്ടേഷൻ സ്റ്റേറ്റ് പ്രോജക്ട് കോഓർ ഡിനേറ്റർ രാജീവ്.ആർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version