Connect with us

കേരളം

അങ്കണവാടി ജീവനക്കാർ ഗ്രാറ്റുവിറ്റിക്ക് അർഹർ; കുടിശ്ശിക മൂന്ന് മാസത്തിനകം നൽകണമെന്ന് സുപ്രീം കോടതി

അങ്കണവാടി ജീവനക്കാരും സഹായികളും ഗ്രാറ്റുവിറ്റിക്ക് അർഹരാണെന്ന് സുപ്രീം കോടതി. 1972-ലെ ഗ്രാറ്റുവിറ്റി വിതരണ നിയമ പ്രകാരം അങ്കണവാടി ജീവനക്കാർക്കും ഗ്രാറ്റുവിറ്റിക്ക് അർഹത ഉണ്ടെന്നാണ് ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, അഭയ് എസ് ഓക എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചത്. ഗ്രാറ്റുവിറ്റിക്ക് അർഹത ഇല്ലെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വിധി സുപ്രീം കോടതി റദ്ദാക്കി.

സംയോജിത ശിശുവികസന സേവന പദ്ധതിയുടെ ഭാഗമായി അങ്കണവാടികളിൽ ജോലിചെയ്യുന്ന ജീവനക്കാർ ഗ്രാറ്റുവിറ്റിക്ക് അർഹരാണെന്നാണ് സുപ്രീം കോടതി വിധിയിൽ പറഞ്ഞത്. ഗ്രാറ്റുവിറ്റി കുടിശ്ശിക പത്ത് ശതമാനം പലിശയോടെ മൂന്ന് മാസത്തിനുള്ളിൽ നൽകാൻ ഗുജറാത്ത് സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. അങ്കണവാടി ജീവനക്കാരുടെ സംഘടനയാണ് ഗ്രാറ്റുവിറ്റിക്ക് അർഹതയില്ലെന്ന ഗുജറാത്ത് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്.

മൂന്ന് മുതൽ ആറ് വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രീപ്രൈമറി വിദ്യാഭ്യാസം എന്നതാണ് അങ്കണവാടികളുടെ പ്രധാന പ്രവർത്തനങ്ങളിലൊന്നായി ഗുജറാത്ത് സർക്കാർ പുറപ്പെടുവിച്ച പ്രമേയത്തിൽ പറഞ്ഞത്. എന്നാൽ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കുട്ടികൾക്കും പോഷകാഹാരം ഉറപ്പാക്കുന്നതിന് 2013ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിലെ സെക്ഷൻ 4, 5, 6 വ്യവസ്ഥകൾ നടപ്പിലാക്കുകയെന്ന കടമയാണ് അങ്കണവാടി ജീവനക്കാർ നിർവ്വഹിക്കുന്നതെന്ന് ജസ്റ്റിസ് ഓക ചൂണ്ടിക്കാട്ടി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version