കേരളം
കരിപ്പൂർ റൺവേയുടെ സമീപത്ത് നിന്നും ഗുണ്ട് കണ്ടെത്തി
കരിപ്പൂര്‍ വിമാനത്താവള റണ്‍വേയുടെ മതിലിനോട് ചേര്‍ന്ന് ഉഗ്രശേഷിയുള്ള ഗുണ്ട് കണ്ടെത്തി. കൊണ്ടോട്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം സംസ്ഥാനപാത 65ല്‍ റണ്‍വേയുടെ സുരക്ഷാ മതിലിനോട് ചേര്‍ന്നാണ് സ്ഫോടക വസ്തു കണ്ടെത്തിയത്.
പ്രദേശവാസികള്‍ അറിയിച്ചതനുസരിച്ച് കൊണ്ടോട്ടി ഡിവൈഎസ്പി പി.കെ. അഷ്റഫ് സ്ഥലത്തെത്തി. മലപ്പുറത്ത് നിന്നും ബോംബ് സ്ക്വാഡ് എത്തി ഗുണ്ട് നിര്‍വീര്യമാക്കി.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement