Kerala
എഞ്ചിനീയറിങ് വിദ്യാർത്ഥി ജീവനൊടുക്കി; മൃതദേഹം കണ്ടത് ഹോസ്റ്റലിൽ


എഞ്ചിനീയറിങ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ അൽ അസർ എഞ്ചിനീയറിങ് കോളജിലെ വിദ്യാർത്ഥി എ ആർ അരുൺരാജ് ആണ് മരിച്ചത്.
കോളജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിലാണ് മൃതദേഹം കണ്ടത്. ഇന്നലെ രാത്രിയോട് കൂടിയാണ് സംഭവം. കുറച്ചുദിവസമായി വിദ്യാർത്ഥി മാനസിക പ്രശ്നങ്ങൾ കാണിക്കാറുണ്ടായിരുന്നു എന്ന് സഹപാഠികൾ പറയുന്നു. കോളേജിന്റെ ഭാഗത്ത് നിന്നും മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നുള്ളത് ഉൾപ്പെടെ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോളേജ് അധികൃതരുടെയും വിദ്യാർത്ഥികളുടെയും ഉൾപ്പെടെ വിശദമായ മൊഴിയെടുക്കാൻ ഒരുങ്ങി പോലീസ്.
മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയാണ് അരുൺരാജ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)