ദേശീയം
ഡല്‍ഹിയില്‍ കടുത്ത വായു മലിനീകരണം
ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം ഉയര്‍ന്നതായി റിപ്പോര്‍ട്ട്.ഡല്‍ഹിയില്‍ വായുമലിനീകരണ തോത് വീണ്ടും ഉയര്‍ന്നതായി കേന്ദ്ര മലിനീകരണ ബോര്‍ഡ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം 314 ആയിരുന്ന ഗുണനിലവാര സൂചിക 334 ആയി ഉയര്‍ന്നു. ഡല്‍ഹിയുടെ സമീപ പ്രദേശങ്ങളിലും വായു മലിനീകരണം കൂടിയതായാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ അന്തരീക്ഷം മൂടിയ നിലയിലാണ് ഇപ്പോള്‍ തുടരുന്നത്.
നോയിഡയിലും ഘാസിയാബാദിലും വലിയ രീതിയില്‍ മലിനീകരണ തോത് ഉയര്‍ന്നിട്ടുണ്ട്. ഫരീദാബാദ്, ഗുഡ്ഗാവ് പ്രദേശങ്ങളിലും വായു മലിനീകരണം കൂടുതലാണ്. വായു ഗുണനിലവാര സൂചിക 400ന് മുകളിലെത്തിയാല്‍ സ്ഥിതി അതീവ ഗുരുതരമാകും.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എങ്കിലും വാഹനങ്ങളില്‍ നിന്നുള്ള പുകയും വൈക്കോല്‍ കത്തിക്കുന്നതും അന്തരീക്ഷ മലിനീകരണം ഇനിയും കൂട്ടുമെന്നാണ് പ്രവചനം.