Connect with us

കേരളം

എഐ ക്യാമറ: സർക്കാരിനെയും എംവിഡിയെയും അഭിനന്ദിക്കണം, നിരുത്സാഹപ്പെടുത്താനാവില്ലെന്ന് ഹൈക്കോടതി

സംസ്ഥാനത്തെ റോഡ് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി നിർമ്മിത ബുദ്ധി ക്യാമറകൾ ഉപയോഗിക്കുന്നതിനെ അനുകൂലിച്ച് കേരള ഹൈക്കോടതി. അഴിമതി ആരോപണത്തിന്റെ പേരിൽ പദ്ധതിയെ നിരുത്സാഹപ്പെടുത്താൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പദ്ധതിയുടെ സുതാര്യത സംബന്ധിച്ചും അഴിമതിയാരോപണങ്ങളും പ്രത്യേകമായി പരിഗണിക്കണം. റോഡുകളിൽ എഐ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത് മോട്ടോർ വാഹന നിയമത്തിന്റെയും ചട്ടങ്ങളുടെയും ലംഘനം കണ്ടെത്തുന്നതിന് നൂതന സംവിധാനമായാണ്. ഇതിൽ സംസ്ഥാന സർക്കാരിനെയും മോട്ടോർ വാഹന വകുപ്പിനെയും അഭിനന്ദിക്കേണ്ടതുണ്ട്. എഐ ക്യാമറകൾ സ്ഥാപിക്കുന്നതിനെതിരെ പ്രതിപക്ഷ പാർട്ടികളിൽ നിന്നു പോലും വിമർശനം ഉണ്ടായിട്ടില്ല. അവരും പുതിയ സംരംഭത്തെ സ്വീകരിക്കുന്നുവെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്യഷ്ണൻ ചൂണ്ടികാട്ടി. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടി കാട്ടി മുവാറ്റുപുഴ സ്വദേശി മോഹനനനും ഭാര്യയും ഹെൽമെറ്റ് ഉപയോഗിക്കുന്നതിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട ഹർജിയിലാണ് കോടതിയുടെ നിരീക്ഷണങ്ങൾ.

റോഡ് സുരക്ഷയ്ക്കായുള്ള എ ഐ ക്യാമറ പദ്ധതിക്ക് കോടതി അനുമതിയില്ലാതെ പണം നൽകരുതെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പദ്ധതി വഴി സർക്കാർ ഖജനാവിന് നഷ്ടമുണ്ടായോ എന്നറിയാൻ കേസ് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും ഹർജി നൽകിയ കോൺഗ്രസ് നേതാക്കളായ വിഡി സതീശനോടും രമേശ് ചെന്നിത്തലയോടും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. വിഡി സതീശനോടും രമേശ് ചെന്നിത്തലയോടും അഴിമതിയുടെ ഭാഗമായിട്ടില്ലെന്ന സത്യവാങ്മൂലം നൽകാനും കോടതി ആവശ്യപ്പെട്ടു. ഹർജിയിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയച്ച കോടതി ഹർജി ഫയലിൽ സ്വീകരിക്കണോ എന്നതിൽ പിന്നീട് തീരുമാനമെടുക്കുമെന്നാണ് വ്യക്തമാക്കിയത്.

ബൂട്ട് (boot) മാതൃകയിൽ വിഭാവനം ചെയ്ത എഐ ക്യാമറ പദ്ധതി 20 ഗഡുക്കളായി പണം നൽകാമെന്ന വ്യവസ്ഥയിലേക്ക് മാറ്റിയിരുന്നു. ആദ്യ മാതൃകയിൽ സർക്കാരിന് നേരിട്ട് സാമ്പത്തിക ബാധ്യത ഇല്ലായിരുന്നു. ഇൻസ്റ്റാൾമെന്‍റ് രീതിയിലേക്ക് മാറിയതോടെ ഇതിൽ മാറ്റം വന്നു. ഹർജിക്കാരുടെ ഈ വാദം പരിഗണിച്ച കോടതി, ഇതിലൂടെ പദ്ധതിയിൽ സർക്കാരിന് അധിക സാമ്പത്തിക ബാധ്യത വന്നോയെന്ന് പരിശോധിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് എ ഐ ക്യാമറ പദ്ധതിക്കായി സർക്കാർ ഖജനാവിൽ നിന്നും കോടതി അനുമതി ഇല്ലാതെ പണം ചിലവഴിക്കരുതെന്ന് ഇടക്കാല ഉത്തരവിറക്കിയത്.

കരാറിൽ ഏർപ്പെട്ടതിനേക്കാൾ കൂടുതൽ തുക ചിലവായോ, അതുവഴി അധിക സാമ്പത്തിക ബാധ്യത വരുത്തിയോ എന്നും പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്എൻവി ഭട്ടി, ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു. സംസ്ഥാന സർക്കാർ, ഗതാഗത വകുപ്പ്, കെൽട്രോൺ, എസ് ആർ ഐ ടി ഉൾപ്പെടെയുള്ള എതിർ കക്ഷികൾക്ക് കോടതി നോട്ടീയച്ചു. രണ്ടാഴ്ചയ്ക്കം മറുപടി നൽകാനാണ് നിർദ്ദേശം. ഹർജിക്കാരായ കോൺഗ്രസ് നേതാക്കളോടും സത്യവാങ്മൂലം നൽകാൻ കോടതി നിർദ്ദേശം നൽകി. ഹർജി ഉന്നയിക്കാനുള്ള ധാർമികത ഇരുവർക്കുമുണ്ടെന്ന് രേഖമൂലം കോടതിയെ അറിയിക്കണം. അഴിമതിയുടെ ഭാഗമായിട്ടില്ലെന്നും ഇവരുവർക്കുമെതിരായ കേസുകളുടെ വിശദാംശങ്ങളുമാണ് നൽകേണ്ടത്.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version