കേരളം
സാമ്പത്തിക തട്ടിപ്പ് കേസിൽ നടി ലീന മരിയ പോളിനെ വീണ്ടും ഇ ഡി മണിക്കൂറുകളോളം ചോദ്യം ചെയ്തു
വീണ്ടും തട്ടിപ്പുമായി നടി ലീന മരിയ പോളും കൂട്ടാളിയും. 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പു നടത്തിയ ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖറിന്റെ പങ്കാളിയായിരുന്ന മലയാളി നടി ലീന മരിയ പോളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. മണിക്കൂറുകളോളമാണ് ലീനയെ ഇഡി ചോദ്യം ചെയ്തത്. പത്ത് ആഡംബര കാറുകളാണ് ലീനയുടെ കൂട്ടാളിയുടെ ചെന്നൈയിലെ വീട്ടില്‍ നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തത്.
ഇതേത്തുടർന്നാണ് നടിയെ മണിക്കൂറുകളോളം ചോദ്യം ചെയ്തത്. ഡല്‍ഹിയിലെ രോഹിണി ജയില്‍ കേന്ദ്രീകരിച്ച് ലീനയുടെ പങ്കാളി സുകേശ് ചന്ദ്രശേഖര്‍ നടത്തിയ തട്ടിപ്പ് കേസിലാണ് ഇ.ഡിയുടെ നടപടി.2397 കോടി രൂപയുടെ വായ്പയെടുത്ത് തിരിച്ചടക്കാതെ ബാങ്കുകളെ പറ്റിച്ച ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിന്റെ മുന്‍ പ്രമോട്ടര്‍ ശിവേന്ദര്‍ സിങ്ങിന്റെ ഭാര്യയാണ് ഇത്തവണ തട്ടിപ്പിനിരയായത്.
വായ്പ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുന്ന ശിവേന്ദര്‍ സിങ്ങിനെയും സഹോദരന്‍ മല്‍വീന്ദര്‍ മോഹന്‍ സിങ്ങിനെയും പുറത്തിറക്കാന്‍ 200 കോടി രൂപയാണ് സുകേശ് ആവശ്യപ്പെട്ടത്. ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. തട്ടിപ്പ് തിരിച്ചറിഞ്ഞ ശിവേന്ദറിന്റെ ഭാര്യ അഥിതി ഡല്‍ഹി പൊലീസില്‍ പരാതി നല്‍കി.
തുടര്‍ന്ന് സുകേശുൾപ്പെടെ 6 പേർ അറസ്റ്റിലായി. കേസ് പിന്നീട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തു.
തുടര്‍ന്നായിരുന്നു ചെന്നൈ ഇ.സി. ആര്‍. റോഡിലെ സുകേശിന്റെ ബംഗ്ലാവില്‍ റെയ്ഡ് നടത്തിയത്. റെയ്ഡ് നടക്കുമ്പോള്‍ നടി ലീന മരിയ പോളും ബംഗ്ലാവിലുണ്ടായിരുന്നു. 10 ആഡംബര കാറുകളും, പണവും ഇവിടെനിന്നും പിടിച്ചെടുത്തു.