Connect with us

Kerala

നടൻ ബാല ആശുപത്രിയിൽ

Published

on

നടൻ ബാലയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ അഡ്മിറ്റ് ആക്കി എന്ന് റിപ്പോർട്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടൻ കരൾ, ഹൃദയ സംബന്ധിയായ അസുഖത്തിന് ചികിത്സയിലെന്നാണ് വിവരം. നടി മോളി കണ്ണമാലി ഉൾപ്പെടെ നിരവധിപ്പേർക്ക് രോഗചികിത്സയ്ക്കുൾപ്പെടെ സഹായം നൽകുന്ന പ്രകൃതക്കാരനാണ് ബാല.

ബാലക്ക് കുറച്ചു ദിവസങ്ങളായി ഭക്ഷണം കഴിക്കാൻ പ്രയാസം നേരിട്ടിരുന്നു എന്നും വിവരമുണ്ട്. കഴിഞ്ഞ ദിവസവും മോളി കണ്ണമാലിയും ബാലയും കൂടിയുള്ള വീഡിയോ ബാലയുടെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു

ഏറെ നാളുകൾക്കു ശേഷം ബാല മലയാള സിനിമാ അഭിനയിത്തിലേക്കു മടങ്ങി വന്നിരുന്നു. അതുപോലെ സോഷ്യൽ മീഡിയയിലും സജീവമാണ്. ഭാര്യ എലിസബത്തുമായുള്ള വിവാഹമോചന വാർത്തകൾ വന്നെങ്കിലും അതെല്ലാം കാറ്റിൽപ്പറത്തി ബാല എലിസബത്തുമായി ഒന്നിച്ചു പ്രേക്ഷകമുന്നിലെത്തിയിരുന്നു

ബാലയുടെ ഭാര്യ എലിസബത്ത് ഡോക്ടർ ആണ്. അതിനും മുൻപേ ബാല ആതുരസേവന രംഗത്ത് സജീവമായി മാറിയിരുന്നു. ഒരു സിനിമയുടെ ഭാഗമായി കണ്ണിൽ ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ബാല പലപ്പോഴും കൂളിംഗ് ഗ്ലാസ് വച്ച് മാത്രമേ പൊതുവിടങ്ങളിലും വീഡിയോകളിലും വന്നിരുന്നുള്ളൂ. അടുത്തിടെ ബാല വീട്ടിലില്ലാത്ത തക്കം നോക്കി ഭാര്യയ്ക്ക് നേരെ ചിലർ ആക്രമണം നടത്തിയിരുന്നു. ഇതിനെതിരെ നടൻ പോലീസിൽ പരാതി നൽകിയിരുന്നു.

Advertisement
Continue Reading