Connect with us

കേരളം

കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴി ഭൂമി ഏറ്റെടുക്കൽ ഡിസംബറിന് മുമ്പ് പൂർത്തിയാക്കും: പി രാജീവ്

Published

on

കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കൽ ഡിസംബറിന് മുമ്പ് പൂർത്തിയാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമലിന് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകിയ ഭൂമി തിരിച്ചെടുക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചതായും മന്ത്രി പറഞ്ഞു.

കൊച്ചിയേയും ബംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന കൊച്ചി- ബംഗളൂരു വ്യാവസായിക ഇടനാഴിക്കായുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുന്നതായാണ് വ്യവസായ വകുപ്പിന്‍റെ വിലയിരുത്തല്‍. അടുത്ത വർഷത്തോടെ പദ്ധതിയുടെ നിർമ്മാണം ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

പാലക്കാട്, കണ്ണമ്പ്ര, പുതുശ്ശേരി എന്നിവിടങ്ങളിലായി 1843 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 2019 സെപ്റ്റംബറില്‍ ഇടനാഴിക്ക് കേന്ദ്ര അനുമതി ലഭിച്ചെങ്കിലും ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പടെയുള്ള നടപടികള്‍ക്കുണ്ടായ കാലതാമസം പദ്ധതി വൈകിച്ചു. ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ഡിസംബറിന് മുന്പ് പൂര്‍ത്തിയാക്കുമെന്ന് പാലക്കാട് ജില്ലയിലെ വ്യവസായികളുമായുള്ള മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ പി. രാജീവ് പറഞ്ഞു.

അതിനിടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമലിന് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകിയ ഉപയോഗിക്കാതെ കിടക്കുന്ന 226 ഭൂമി തിരിച്ചെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചതായും വ്യവസായ മന്ത്രി പറഞ്ഞു. ബാങ്കുകൾ പല കാരണങ്ങൾ പറഞ്ഞ് വായ്‌പ അനുവദിക്കുന്നില്ലെന്ന വ്യവസായികളുടെ പരാതിയില്‍ അടുത്ത 13 ന് ബാങ്ക് പ്രതിനിധികളുടെയും സംരംഭകരുടെയും യോഗം വിളിച്ചിട്ടുണ്ടെന്നും വ്യവസായ മന്ത്രി വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version