കേരളം
കൊല നടത്തിയത് അച്ഛന്റെ രീതികൾ അറിയുന്ന ആളെന്ന് മകൻ
മൈലപ്രയിലെ വയോധികന്റേത് മോഷണത്തിനിടെയുള്ള കൊലപാതകമെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പൊലീസ്. മൈലപ്ര സ്വദേശിയും വ്യാപാരിയുമായ ജോര്‍ജ് ഉണ്ണുണ്ണി (73) യാണ് കഴിഞ്ഞ ദിവസം കടയ്ക്കുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അച്ഛന്റെ രീതികൾ നന്നായി അറിയാവുന്ന ആളാണ് സംഭവത്തിന് പിന്നിലെന്ന മരിച്ച ജോർജ്ജിന്റെ മകൻ സുരേഷിന്റെ മൊഴിയും പൊലീസ് മുഖവിലക്ക് എടുത്തിട്ടുണ്ട്.
ജോർജ് ഉണ്ണുണ്ണിയുടെ കഴുത്തിൽ കിടന്ന ഒൻപത് പവന്റെ മാല കാണാനില്ലെന്നതാണ് മോഷണത്തിനിടെയുളള കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്. കടയിലെ മേശയിലുണ്ടായിരുന്ന പണവും നഷ്ടമായിട്ടുണ്ട്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന്റെ ലക്ഷങ്ങളാണ് മൃതദേഹത്തിലുള്ളത്. ജോർജ് ഉണ്ണുണ്ണിയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ഉപയോഗിച്ചെന്ന് കരുതുന്ന കൈലി മുണ്ടുകളും ഷർട്ടും പൊലീസ് കണ്ടെടുത്തു.