കേരളം
ബസിൽ നിന്നിറങ്ങി കാർ യാത്രക്കാരനെ തല്ലി ക്ലീനർ; വീഡിയോ പുറത്ത്, പിന്നാലെ പൊലീസ് കസ്റ്റഡിയിൽ
കോഴിക്കോട് വടകരയിൽ കാർ യാത്രക്കാരനെ ബസ് ജീവനക്കാരൻ മർദ്ദിച്ച സംഭവത്തിൽ ബസ് ക്ലീനർ അനൂപ് കസ്റ്റഡിയിൽ. വടകര പൊലീസാണ് അനൂപിനെ കസ്റ്റഡിയിൽ എടുത്തത്. വടകര കുട്ടോത്ത് വെച്ച് ഇന്നലെ വൈകിട്ടാണ് കാർ യാത്രക്കാരനായ സാജിദിനെ ബസ് യാത്രക്കാരൻ മർദ്ദിച്ചത്. വടകര ചാനിയം കടവ് റൂട്ടിൽ ഓടുന്ന ദേവനന്ദ ബസ്സിലെ ജീവനക്കാരനാണ് സാജിദിനെ ആക്രമിച്ചത്. കഴിഞ്ഞയാഴ്ച കോഴിക്കോടും സമാനമായ മർദ്ദനം നടന്നിരുന്നു.