കേരളം
ആഗോളതലത്തില്‍ കോവിഡ് കേസുകള്‍ വർധിക്കുന്നു; ഒരു മാസത്തിനിടെ 52 ശതമാനം വര്‍ധനയെന്ന് ഡബ്ല്യൂഎച്ച്ഒ
ഒരു മാസത്തിനിടെ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ 52 ശതമാനം വര്‍ദ്ധനവുണ്ടായെന്നും 850,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നും ലോകാരോഗ്യ സംഘടന. കഴിഞ്ഞ 28 ദിവസത്തെ അപേക്ഷിച്ച് പുതിയ മരണങ്ങളുടെ എണ്ണം 8ശതമാണ് കുറഞ്ഞത്. 3,000-ത്തിലധികം പുതിയ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.
ഡിസംബര്‍ 17 വരെ,ആഗോളതലത്തില്‍ 772 ദശലക്ഷത്തിലധികം സ്ഥിരീകരിച്ച കേസുകളും ഏഴ് ദശലക്ഷത്തോളം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ആശുപത്രികളില്‍ 118,000 പുതിയ കൊവിഡ് 19 കേസുകളും 1600-ലധികം ആളുകളെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചതായി ഡബ്ല്യുഎച്ച്ഒ പറയുന്നു.
2023 ഡിസംബര്‍ 18 മുതല്‍, ജെഎന്‍ 1 വേരിയന്റ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തൊട്ടടുത്ത ആഴ്ചമുതല്‍ ഇതിന്റെ വ്യാപനം അതിവേഗം വര്‍ധിച്ചു. ആഗോള തലത്തില്‍ ഇജി 5 ആണ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് വേരിയന്റ്.