കേരളം
മറിയക്കുട്ടിക്ക് പെൻഷൻ നൽകിയേ തീരുവെന്ന് ഹൈക്കോടതി; ക്രിസ്മസിന് പെൻഷൻ ചോദിച്ചു വന്നത് നിസാരം ആയി കാണാനാവില്ല
മറിയക്കുട്ടിക്ക് പെന്ഷന് നല്‍കിയേ തീരൂവെന്ന് ഹൈക്കോടതി. അല്ലെങ്കില്‍ മൂന്നുമാസത്തെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണം. പണം കൊടുക്കാന്‍ വയ്യെങ്കില്‍ മരുന്നിന്റെയും ആഹാരത്തിന്റെയും ചെലവ് കൊടുക്കൂ. മറ്റു കാര്യങ്ങള്‍ക്ക് ചെലവാക്കാന്‍ സര്‍ക്കാരിന് പണമുണ്ടെന്ന് വിമര്‍ശനം.
ക്രിസ്മസിന് പെൻഷൻ ചോദിച്ചു വന്നത് നിസാരം ആയി കാണാൻ ആവില്ലെന്ന് കോടതി പറഞ്ഞു, 78 വയസ്സുള്ള സ്ത്രീയാണ്. വേറെ വരുമാനമൊന്നുമില്ലെന്ന് മറിയക്കുട്ടിയുടെ അഭിഭാഷകൻ പറഞ്ഞു, 1600 രൂപയല്ലെ ചോദിക്കുന്നുളളു എന്ന് കോടതി ആരാഞ്ഞു, മറിയക്കുട്ടിയുടെ പരാതി ആര് കേൾക്കുമെന്ന് ജസ്റ്റീസ് ദേവലൻ രാമചന്ദ്രൻ ചോദിച്ചു, സർക്കാരിന്റെ കയ്യിൽ പണം ഇല്ലെന്ന് പറയരുതെന്ന് കോടതി ആവശ്യപ്പെട്ടു.
പല ആവശ്യങ്ങൾക്കായി പണം ചെലവഴിക്കുന്നുണ്ട്, ഈ പണം കൊടുക്കേണ്ടത് അത്യാവശ്യമാണ്, കോടതിക്ക് പൗരന്റെ ഒപ്പം നിന്നേ പറ്റൂ, 1600 രൂപ സർക്കാരിന് ഒന്നും അല്ലായിരിക്കും എന്നാൽ മറിയക്കുട്ടിക്ക് അതൊരു വലിയ തുകയാണ്. ഏതെങ്കിലും ഫെസ്റ്റിവൽസ് വേണ്ട എന്ന് വെക്കുന്നുണ്ടോ എന്നും കോടതി ചോദിച്ചു. ഇതിന് എല്ലാം സർക്കാർ മറുപടി നൽകണം, കേന്ദ്ര സർക്കാർ അഭിഭാഷകനും ഹാജരാകണം, ക്രിസ്മസ് സീസൺ ആണെന്ന് ഓർക്കണമെന്നും സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.