Connect with us

കേരളം

പുഞ്ചത്തോട്ടിലെ മാലിന്യ നിക്ഷേപം; കൊച്ചി കോര്‍പ്പറേഷന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി

Screenshot 2023 11 16 174842

കോര്‍പ്പറേഷന്‍ നഗര പരിധിയിലെ 48-ാം വാര്‍ഡിലെ പുഞ്ചത്തോട്ടില്‍ മാലിന്യം തള്ളുന്നതില്‍ കര്‍ശന നടപടി നിര്‍ദ്ദേശവുമായി ഹൈക്കോടതി. മാലിന്യ പ്രശ്‌നം പരിശോധിച്ച് കോര്‍പ്പറേഷന്‍ സെക്രട്ടറി ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ കോര്‍പ്പറേഷന്‍ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. എറണാകുളം ജില്ലാ കളക്ടര്‍ ആവശ്യമായ സഹായം നല്‍കണം. പുഞ്ചത്തോട്ടിലെ മാലിന്യ പ്രശ്‌നം രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രശ്‌നം പരിഹരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി

കൊച്ചി പുഞ്ചത്തോട്ടില്‍ അജ്ഞാതര്‍ സ്ഥിരം മാലിന്യം തള്ളുന്നുവെന്നായിരുന്നു അമികസ് ക്യൂറിമാരുടെ റിപ്പോര്‍ട്ട്. ആരോഗ്യ പ്രവര്‍ത്തകരുടെ കുറവ് മൂലം സ്ഥിരം പരിശോധന സാധ്യമാകുന്നില്ല. കൊച്ചിയില്‍ പലയിടത്തും മാലിന്യം തള്ളുന്നുണ്ടെന്നും ഇതില്‍ നടപടി ആവശ്യമാണെന്നുമാണ് അമികസ് ക്യൂറിമാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

Also Read:  ശ്രുതിതരംഗം പദ്ധതിയിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

കൂടുതല്‍ മാലിന്യം പ്രദേശത്ത് തള്ളുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലുണ്ട്. ഉദ്യോഗസ്ഥര്‍ നേരിട്ടും സിസിടിവി ക്യാമറകള്‍ വഴിയും ഇക്കാര്യം ഉറപ്പാക്കണം. നിയമ ലംഘകര്‍ക്ക് എതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും ഹൈക്കോടതി. ഹൈക്കോടതി വിധി സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന് ബോര്‍ഡ് സ്ഥാപിക്കണം. പൊതുസമൂഹത്തിന് അവബോധം ഉണ്ടാക്കാന്‍ ഹൈക്കോടതി ഉത്തരവ് മാധ്യമങ്ങള്‍ വഴി കൊച്ചി കോര്‍പ്പറേഷന്‍ പ്രസിദ്ധീകരിക്കണമെന്നുമാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.

Also Read:  ദേശീയപാത നിർമ്മാണത്തിനുള്ള മണ്ണെടുപ്പിനെ ചൊല്ലി വലിയ തർക്കം നിലനിൽക്കുന്ന മറ്റപ്പള്ളിയിൽ വൈകാരിക രംഗങ്ങൾ
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

vdksu.jpg vdksu.jpg
കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

wynd mohanlal.jpeg wynd mohanlal.jpeg
കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

major sita shelke.jpg major sita shelke.jpg
കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

20240803 092746.jpg 20240803 092746.jpg
കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

images 20.jpeg images 20.jpeg
കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg
കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

20240802 100503.jpg 20240802 100503.jpg
കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

20240802 093256.jpg 20240802 093256.jpg
കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

rescue wayanad.jpg rescue wayanad.jpg
കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

GT4EY37WIAEfp3g.jpeg GT4EY37WIAEfp3g.jpeg
കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ