ദേശീയം
രാജ്യത്ത് നാല് മാസത്തിനുള്ളില്‍ കോവിഡ് വാകസിന് എത്തും: ആരോഗ്യമന്ത്രി ഹര്ഷവര്ധന്
രാജ്യത്തിന് ഇനി ആശ്വാസ ദിനങ്ങള്‍. നാല് മാസത്തിനുള്ളില്‍ കോവിഡ് വാക്സിന് ലഭ്യമാകുമെന്ന ആരോഗ്യമന്ത്രി ഹര്ഷവര്ധന്. വാകസിന് വിതരണത്തില്‍ 131 കോടി ജനങ്ങള്‍ തുല്യപരിഗണനയായിരിക്കും നല്‍കുക.
ശാസത്രീയമായ രീതിയില്‍ മുന്‍ഗണന ക്രമം നിശചയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫിക്കിയുടെ വെബിനാറില്‍ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.
ശാസത്രീയ ഡാറ്റകളുടെ അടിസ്ഥാനത്തില്‍ വാക്സിന് വിതരണത്തിനുള്ള മുന്‍ഗണന ക്രമം നിശചയിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് പോരാളികള്‍ക്കും പ്രഥമ പരിഗണന നല്‍കും. തുടര്‍ന്ന് പ്രായമായവര്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കുമായിരിക്കും പരിഗണന.
കോവിഡിനെതിരെ ശകതമായ നടപടികളാണ് കഴിഞ്ഞ കുറേ മാസങ്ങളായി ഉണ്ടായതെന്നും ജനതാ കര്‍ഫ്യുവും തുടര്‍ന്ന പ്രഖ്യാപിച്ച ലോകഡൗണും അണ്‍ലോക്ക പ്രക്രിയയും ധീരമായ നടപടികളാണെന്നും ഹര്ഷവര്ധന് പറഞ്ഞു.
കോവിഡിനെ മികച്ച രീതിയിലാണ ഇന്ത്യ പ്രതിരോധിച്ചത് 2021ല്‍ നമ്മുക്കെല്ലാവര്‍ക്കും മെച്ചപ്പെട്ട വര്‍ഷമായിരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.