കേരളം
ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുകൾ വ്യാപാര സ്ഥാപനങ്ങൾ ശേഖരിക്കരുത്: കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം
ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുകൾ വ്യാപാര സ്ഥാപനങ്ങൾ ശേഖരിക്കരുതെന്ന് കേന്ദ്രസർക്കാർ നിർദേശം. ബില്ലുകൾ നൽകുന്നതിനായി മൊബൈൽ നമ്പറുകൾ വ്യാപാര സ്ഥാപനങ്ങൾ നിര്ബന്ധമായി ആവശ്യപ്പെടെരുതെന്ന് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയമാണ് ആവശ്യപ്പെട്ടത്. മൊബൈൽ നമ്പർ നല്കിയാലെ സാധനങ്ങൾ നല്കു എന്ന നിബന്ധന പാടില്ല.
മൊബൈൽ ഫോൺ നമ്പറുകൾ നിർബന്ധപൂർവം സ്വീകരിക്കുന്നത് ഉചിതമല്ലാത്ത വ്യാപാര ചട്ടമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരം നീക്കം ഉപഭോക്താക്കളുടെ സ്വകാര്യതയുടെ ലംഘനമാണ്. ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുകൾ മറ്റാർക്കെങ്കിലും കൈമാറിയാൽ കർശന ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
പല വ്യാപാര സ്ഥാപനങ്ങളും സാധനങ്ങൾ വാങ്ങിയ ശേഷം ബിൽ ചെയ്യുമ്പോൾ മൊബൈൽ നമ്പർ ആവശ്യപ്പെടാറുണ്ട്. വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടരുതെന്ന് നേരത്ത തന്നെ കേന്ദ്ര നിർദേശം ഉണ്ടായിരുന്നു. എന്നിട്ടും തൽസ്ഥിതി തുടരുന്നതിനാലാണ് മന്ത്രാലയം കർശന നടപടികൾ സ്വീകരിക്കാൻ തീരുമാനം എടുത്തത്.