കേരളം
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധന| Gold Price
സംസ്ഥാനത്ത് കഴിഞ്ഞദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വർണ്ണവിലയിൽ വർദ്ധന. കേരളത്തില്‍ ഇന്ന് സ്വര്‍ണവില പവന് 44840 രൂപയാണ്. അതായത് 45000ത്തിലേക്ക് 160 രൂപ മാത്രം കുറവ്. നേരത്തെ സ്വര്‍ണവില 45320 രൂപ വരെ എത്തിയിരുന്നു. പിന്നീട് ഇടിഞ്ഞു വരുന്നതാണ് കണ്ടത്. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറി. പവന് 160 രൂപ കൂടി. ഗ്രാമിന് 5605 രൂപയുമായി.
സ്വര്‍ണം വാങ്ങാന്‍ വില കുറയട്ടെ എന്ന് കാത്തിരിക്കുന്നവര്‍ ഏറെയാണ്. ഇനി പഴയ വിലയിലേക്ക് സ്വര്‍ണം തിരിച്ചെത്തില്ല എന്നാണ് വിപണി അവലോകനത്തില്‍ നിന്ന് വ്യക്തമാകുന്നത്. നേരിയ ചാഞ്ചാട്ടം വിലയില്‍ പ്രകടമാകുമെങ്കിലും വിലയില്‍ വന്‍ ഇടിവ് വരില്ല. രണ്ടു ദിവസം വില കുറഞ്ഞാല്‍ മൂന്നാം ദിനം വില കൂടുകയാണ്.
വരും ദിവസങ്ങളില്‍ പക്ഷേ നേരിയ വില വര്‍ധവിന് സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. ആഗോള തലത്തിലുള്ള കാരണങ്ങളല്ല ഇതിന് പിന്നില്‍. അക്ഷയ തൃതീയ വരുന്നതിനാല്‍ വിശ്വാസപരമായി ഒട്ടേറെ പേര് സ്വര്‍ണം വാങ്ങാന്‍ താല്‍പ്പര്യം കാണിക്കും. സാമ്പത്തിക അഭിവൃദ്ധിക്ക് ഇത് കാരണമാകുമെന്ന് പറയപ്പെടുന്നു. കൂട്ടത്തോടെ സ്വര്‍ണം വാങ്ങുന്ന സാഹചര്യമുണ്ടായാല്‍ വില ഉയര്‍ന്നേക്കും.
മാത്രമല്ല, നോമ്പ് മാസം കഴിയുകയാണ്. ഇനി കൂടുതല്‍ വിവാഹങ്ങളും ആഘോഷ പരിപാടികളും നടക്കാനുള്ള സാധ്യതയുണ്ട്. ഇതും സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറാന്‍ കാരണമാകും. ഇതെല്ലാം ഇന്ത്യയിലെ ആഭ്യന്തര വിപണിയില്‍ പ്രതിഫലിക്കുന്ന ഘടകങ്ങളാണ്.