കേരളം
വിഷു ബമ്പർ ; 10 കോടി സമ്മാനമായി കിട്ടിയ ഭാഗ്യവാന്മാരെ കണ്ടെത്തി
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ ടിക്കറ്റിന്റെ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്മാരെ തിരിച്ചറിഞ്ഞു. കന്യാകുമാരിക്കടുത്ത് മണവാളക്കുറിച്ചി സ്വദേശികളായ രമേശൻ, ഡോക്ടർ പ്രദീപ് എന്നിവർക്കാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത്.
നറുക്കെടുപ്പ് നടന്ന് ദിവസങ്ങൾക്ക് ശേഷവും ടിക്കറ്റിന് ആരും അവകാശം ഉന്നയിച്ചിരുന്നില്ല. ലോട്ടറി ടിക്കറ്റുമായി ഇന്ന് ഇരുവരും ലോട്ടറി ഓഫീസിൽ എത്തുകയായിരുന്നു.
ഈ മാസം 15ന് രാവിലെ വിദേശത്ത് നിന്ന് വന്ന രമേശന്റെ ബന്ധുവിനെ വിളിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് ലോട്ടറിയെടുത്തതെന്ന് ഇരുവരും പറഞ്ഞു. പത്തു കോടി രൂപയുടെ ഒന്നാം സമ്മാനം HB 727990 എന്ന ടിക്കറ്റിനാണ്.