Connect with us

കേരളം

കേരള എഞ്ചിനിയറിങ് മെഡിക്കൽ അപേക്ഷ നാളെ മുതൽ; എസ്എസ്എൽസി സർട്ടിഫിക്കറ്റും ഇനി രേഖ

exam 2

കേരളത്തിലെ ബിടെക്, ബിആർക്, ബിഫാം, എംബിബിഎസ് എന്നിവയിലേക്കും മറ്റു മെഡിക്കൽ അനുബന്ധ ബിരുദ കോഴ്സുകളിലേക്കും നാളെ മുതൽ അപേക്ഷിക്കാം. ബിടെക്, ബിഫാം കോഴ്സുകളിലേക്കുള്ള കേരള എൻട്രൻസ് പരീക്ഷ ജൂൺ 26നാണ്. മെഡിക്കൽ അ​ഗ്രികൾചറൽ പ്രോ​ഗ്രാമുകളിലെ പ്രവേശനം ദേശീയതലത്തിലെ നീറ്റ് വഴിയും ആർക്കിടെക്ചർ പ്രവേശനം നാറ്റാ അഭിരുചി പരീക്ഷയിലെ സ്കോർ കൂടി കണക്കിലെടുത്തുമാണ്. ഇവരും ഇപ്പോൾ അപേക്ഷ നൽകണം.

പ്രവേശനത്തിന് നാളെ മുതൽ 30നു വൈകിട്ട് അഞ്ച് മണി വരെ അപേക്ഷിക്കാം. http://www.cee.kerala.gov.in വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അർഹത തെളിയിക്കുന്ന രേഖകൾ മെയ് 10നകം സമർപ്പിക്കണം. അപേക്ഷിക്കുന്നവരിൽ ന്യൂനപക്ഷ (മൈനോറിറ്റി) വിഭാഗത്തിൽ നിന്നുള്ളവരാണെന്ന് തെളിയിക്കാൻ എസ്എസ്എൽസി സർട്ടിഫിക്കറ്റും രേഖയായി പരിഗണിക്കാൻ തീരുമാനിച്ച് സർക്കാർ ഉത്തരവ്. എസ്എസ്എൽസി ബുക്ക്/ വിദ്യാഭ്യാസ രേഖയിൽ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ വില്ലേജ് ഓഫിസർ/തഹസിൽദാറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിൻറെ ഉത്തരവിൽ പറയുന്നു. മതം രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ വില്ലേജ് ഓഫിസർ നൽകുന്ന കമ്യൂണിറ്റി/ നോൺക്രീമിലെയർ/മൈനോറിറ്റി സർട്ടിഫിക്കറ്റുകൾ അപേക്ഷകർ ഹാജരാക്കണം.

സംവരണം ലഭിക്കാനായി വില്ലേജ് ഓഫിസറിൽ നിന്ന് നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർ മൈനോറിറ്റിയാണെന്ന് തെളിയിക്കാൻ പ്രത്യേകം കമ്യൂണിറ്റി സർട്ടിഫിക്കറ്റ് വാങ്ങേണ്ടതില്ല. വിദ്യാർഥിയുടെയോ രക്ഷിതാവിന്റേയോ പേരിൽ മാറ്റമുണ്ടെങ്കിൽ ​ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന മതി. ബന്ധുത്വ സർട്ടിഫിക്കറ്റിന് പകരം റേഷൻ കാർഡ്, ആധാർ, പാസ്പോർട്ട്, സ്കൂൾ സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ് ഇവയിൽ രേഖപ്പെടുത്തിയ ബന്ധുത്വം സ്വീകരിക്കും.

മിശ്രവിവാഹ സർട്ടിഫിക്കറ്റ്ന് പകരം ദമ്പതികളിരുവരുടെയും എസ്എസ്എൽസി ബുക്കുകളിലെ ജാതികൾ, സബ് റജിസ്ട്രാറോ തദ്ദേശസ്ഥാപനമോ നൽകിയ വിവാഹസർട്ടിഫിക്കറ്റ് എന്നിവയും ദമ്പതികളുടെ സത്യവാങ്മൂലവും മതി. എഞ്ചിനിയറിങ്ങും ബിഫാമും ചേർത്തോ ഒറ്റയായോ 700രൂപ. ആർക്കിടെക്ചർ, മെഡിക്കൽ ആൻഡ് അലൈഡ് എന്നിവ ചേർത്തോ ഒറ്റയായോ 500രൂപ. എല്ലാ കോഴ്സുകളും ചേർത്ത് 900രൂപ. പട്ടികജാതി വിദ്യാർഥികൾക്ക് ‌യഥാക്രമം 300,200,400 രൂപ. പട്ടികവർഹക്കാർ അപേക്ഷാഫീ അടയ്ക്കേണ്ട. ദുബായിൽ പരീക്ഷ എഴുതുന്നവരുടെ അധികഫീ 12,000രൂപ ഓൺലൈനായി അടയ്ക്കാവുന്നതാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

vdksu.jpg vdksu.jpg
കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

wynd mohanlal.jpeg wynd mohanlal.jpeg
കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

major sita shelke.jpg major sita shelke.jpg
കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

20240803 092746.jpg 20240803 092746.jpg
കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

images 20.jpeg images 20.jpeg
കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg
കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

20240802 100503.jpg 20240802 100503.jpg
കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

20240802 093256.jpg 20240802 093256.jpg
കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

rescue wayanad.jpg rescue wayanad.jpg
കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

GT4EY37WIAEfp3g.jpeg GT4EY37WIAEfp3g.jpeg
കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ