കേരളം
കെഎസ്ആര്‍ടിസി ശമ്പള പരിഷ്കരണം സംബന്ധിച്ച് നടത്തിയ ചര്‍ച്ച പരാജയം; പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന് സംഘടനകള്‍
കെഎസ്ആര്‍ടിസി ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍ അറിയിച്ചു.
ചര്‍ച്ചയില്‍ യൂണിയനുകള്‍ യോജിച്ച് സമര്‍പ്പിച്ച മാസ്റ്റര്‍ സ്കെയില്‍ അംഗീകരിച്ചില്ലെന്ന് യൂണിയനുകള്‍ പറഞ്ഞു. പത്തുശതമാനം പ്രൊമോഷന് നല്‍കാമെന്ന് മാനേജ്മെന്റ് നിലപാടെടുത്തു. എന്നാല്‍ ഇത് പറ്റില്ലെന്ന് യൂണിയനുകളും നിലപാടെടുത്തു.
പ്രസവ അവധിയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ യൂണിയന് നിലപാട് മാനേജ്മെന്റ് അംഗീകരിച്ചു. ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക അലവന്‍സ് പരിഗണിക്കുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി. സര്‍ക്കാരിലേക്ക് പോയ 17 ലക്ഷം ഗ്രാറ്റുവിറ്റി വേണമെന്ന ട്രേഡ് യൂണിയന് നിലപാട് മാനേജ്മെന്റ് അംഗീകരിച്ചില്ല.