Connect with us

കേരളം

കൊവിഡ് വ്യാപനം; അടിയന്തര പ്രാധാന്യത്തോടെ ഇടപെടണമെന്ന് നിർദ്ദേശവുമായി .കെ ജി എം ഒ എ

Published

on

KGMOA

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ അടിയന്തര പ്രാധാന്യത്തോടെ ഇടപെടേണ്ട വിഷയങ്ങളെ കുറിച്ച് മുഖ്യമന്ത്രിക്ക് നിർദ്ദേശങ്ങൾ സമർപ്പിച്ച് .കെ ജി എം ഒ എ. കൊവിഡ് ചികിത്സയ്‌ക്കൊപ്പം മറ്റ് ചികിത്സയ്ക്ക് കൂടെ പ്രാധാന്യം നൽകണമെന്നും കൂടുതൽ ആരോഗ്യ പ്രവർത്തകരെ ഇതിനായി ഉൾപ്പെടുത്തണം എന്നാണ് പ്രധാന നിർദേശം.

മാനവവിഭവശേഷിയുടെ ഗുരുതരമായ കുറവാണ് നമ്മുടെ ആരോഗ്യ സ്ഥാപനങ്ങൾ അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളി. കൊവിഡിനോടൊപ്പം കൊവിഡേതര ചികിത്സകയും പ്രതിരോധ പ്രവർത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകുന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ആരോഗ്യവകുപ്പ് ഏറ്റെടുത്തിട്ടുള്ളത്. ഇത് കാര്യക്ഷമമായി പ്രാവർത്തികമാക്കാൻ വേണ്ട അധികം ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെ അടിയന്തരമായി പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മുതൽ കൊവിഡ് ആശുപത്രികളിൽ വരെ നിയമിക്കണം. വിശ്രമരഹിതമായി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരിൽ മാനസികവും ശാരീരികവുമായ പ്രയാസങ്ങൾ ഉണ്ടാവുന്നുണ്ട്. പലരും കൊവിഡ് രോഗബാധിതരാവുന്ന സാഹചര്യവും നിലവിലുണ്ട്. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ആരോഗ്യ പ്രവർത്തകരെ നിയമിച്ചില്ലെങ്കിൽ ഗുരുതര സാഹചര്യത്തിലേക്ക് പോകാം.

മാനവവിഭവശേഷിയുടെ അധിക വിനിയോഗം കുറയ്ക്കാനായി ഗുരുതരമല്ലാത്ത എന്നാൽ വീടുകളിൽ ചികിത്സയിൽ കഴിയാൻ ബുദ്ധിമുട്ടുള്ള Category A രോഗികളെയും കോവിഡ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജാവുന്നവരെയും ചികിത്സിക്കാനും നിരീക്ഷിക്കാനും Domiciliary Care Center കളും, step down CFLTC കളും പഞ്ചായത്ത് /ബ്ലോക്ക് തലത്തിൽ സജ്ജമാക്കണം. ഇവിടെ ഡോക്ടർമാരുടെ physical presence ഒഴിവാക്കി ടെലി കൺസൾട്ടേഷൻ സംവിധാനം നടപ്പാക്കണം. ഇത്തരം സംവിധാനങ്ങളുടെ നടത്തിപ്പിൻ്റെയും ജീവനക്കാരെ നിയമിക്കുന്നതിൻ്റെയും പൂർണ്ണ ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായിരിക്കണം. കൂടുതൽ CFLTC കൾ തുടങ്ങുന്നതിനേക്കാൾ നിലവിലുള്ളവയിലെ bed strength വർദ്ധിപ്പിക്കുന്നത് മാനവവിഭവശേഷി വിനിയോഗം കുറക്കാൻ ഉപകരിക്കും.

വീടുകളിൽ ചികിത്സയിലുള്ള രോഗികളുടെയും നിരീക്ഷണത്തിൽ ഉള്ളവരുടെയും എണ്ണം വലിയ തോതിൽ വർധിച്ചു വരുന്നസാഹചര്യത്തിൽ അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനും ചികിത്സ ഉറപ്പു വരുത്തുന്നതിനും ഓരോ പഞ്ചായത്ത് /ബ്ലോക്ക് തലത്തിലും സർവ്വീസിൽ നിന്ന് വിരമിച്ചവരുൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകരെ നിയമിച്ചുകൊണ്ട് 24 മണിക്കൂറും പ്രവർത്തിക്കുന്ന call centre സ്ഥാപിക്കണം. പല കാരണങ്ങൾ കൊണ്ടും നേരിട്ട് രോഗി പരിചരണത്തിൽ ഏർപ്പെടാൻ സാധിക്കാത്തവരുടെ സേവനം ഇത്തരമൊരു സംവിധാനത്തിൽ പ്രയോജനപ്പെടുത്താൻ സാധിക്കും. DCC കളിലെ ചികിത്സ-നിരീക്ഷണത്തിനും ഇത് ഫലപ്രദമായി വിനിയോഗിക്കാം.

കൊവിഡ് ഒന്നാം തരംഗത്തിൻ്റെ സമയത്ത് കൊവിഡ് ബ്രിഗേഡിനു പുറമെ ലഭിച്ചിരുന്ന ആയിരത്തോളം പുതിയ ഡോക്ടർമാരുടെ സേവനം ഇപ്പോൾ ലഭ്യമല്ല. ആരോഗ്യ വകുപ്പിൽ നിന്ന് പിജി പഠനത്തിന് പോയ ഡോക്ടർമാരെ, അത് പൂർത്തിയാകുന്ന തീയതിയിൽ തന്നെ വകുപ്പിലേക്ക് തിരികെ പ്രവേശിപ്പിക്കാനുള്ള നടപടികൾ വൈകുന്നു. ഈ കാര്യങ്ങളിൽ അടിയന്തര ശ്രദ്ധ പതിയേണ്ടതാണ്. കൊവിഡ് ആശുപത്രികൾ, CSLTCകൾ എന്നിവയിലേക്കുള്ള പ്രവേശനത്തിന് കൃത്യമായ അഡ്മിഷൻ റഫറൽ പ്രോട്ടോകോൾ ഉണ്ടാക്കണം. ഇവിടത്തെ കിടക്കകൾ category B, C വിഭാഗം രോഗികൾക്കായി മാറ്റിവക്കുകയും ഗുരുതരമല്ലാത്ത category A രോഗികൾ അവിടെ പ്രവേശിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കുകയും വേണം.

വർദ്ധിച്ചുവരുന്ന രോഗി ബാഹുല്യം കണക്കിലെടുത്ത് വീടുകളിൽ നിന്നും, ഡിസിസി കളിൽ നിന്നും, സി എഫ് എൽ ടി സി കളിൽ നിന്നും മറ്റും ഗുരുതരാവസ്ഥയിൽ അല്ലാത്ത രോഗികളെ മാറ്റുന്നതിന് ആംബുലൻസുകളോടൊപ്പം ടാക്സികളും പ്രയോജനപ്പെടുത്തണം. ഇതുമായി സഹകരിച്ച പ്രവർത്തിക്കാൻ താല്പര്യമുള്ള ടാക്സികളിൽ ഡബിൾ ക്യാബിൻ സംവിധാനമൊരുക്കിയും ഡ്രൈവർമാർക്ക് സുരക്ഷ മുൻകരുതൽ ഉറപ്പാക്കിയും ഇതിൽ പങ്കാളികളാകണം. 18 വയസിനും 45 വയസ്സിനും ഇടയിൽ ഉള്ളവരുടെ വാക്സിനേഷൻ എത്രയും വേഗം മുൻഗണന വിഭാഗങ്ങളെ നിശ്ചയിച്ച് നടപ്പിലാക്കുവാനുള്ള നടപടികൾ സ്വീകരിക്കണം. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിഭാഗങ്ങൾ, മാധ്യമ പ്രവർത്തകർ എന്നിവരോടൊപ്പം അണുബാധ ഏൽക്കാൻ ഏറ്റവുമധികം സാധ്യതയുള്ള വിഭാഗമെന്ന നിലയിൽ കൊവിഡ് രോഗീപരിചരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ first degree relatives (spouse and children) നെയും മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തണം. തുടങ്ങിയ നിർദേശങ്ങളാണ് സംഘടന മുന്നോട്ട് വച്ചിരിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

vdksu.jpg vdksu.jpg
കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

wynd mohanlal.jpeg wynd mohanlal.jpeg
കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

major sita shelke.jpg major sita shelke.jpg
കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

20240803 092746.jpg 20240803 092746.jpg
കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

images 20.jpeg images 20.jpeg
കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg
കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

20240802 100503.jpg 20240802 100503.jpg
കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

20240802 093256.jpg 20240802 093256.jpg
കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

rescue wayanad.jpg rescue wayanad.jpg
കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

GT4EY37WIAEfp3g.jpeg GT4EY37WIAEfp3g.jpeg
കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ